ക്രിക്കറ്റിലെ കേരള ‘ശ്രീ’ കളം വിടുമ്പോൾ…
ഈ ഭൂമിയിൽ മലയാളികൾ ഇല്ലാത്ത ഇടമില്ലെന്നാണ് പറയുന്നത് അങ്ങനെയാണെങ്കിൽ അവിടങ്ങളിലെല്ലാം സുപരിചിതരായ മലയാളികളിലെ മുൻ നിരക്കാരന്റെ പേരാണ് എസ് ശ്രീശാന്ത്. കയറ്റിറക്കങ്ങളുടെ കരിയറും ജീവതവുമുള്ളവൻ. ക്രിക്കറ്റിന്റെ രണ്ട് വിശ്വ കിരീടത്തിൽ മുത്തമിട്ട് വിജയങ്ങൾ കൊണ്ട് നമ്മെ ആനന്ദിപ്പിച്ചവൻ. അമ്പേ പരാജയത്തിന്റെ പടുകുഴിയിൽ വാതുവെപ്പിന്റെ പേരിൽ വീണുപോയിട്ടും തിരിച്ച് വന്ന് പ്രചോദനമായവൻ. കളത്തിലെ വീറും വാശിയും കളത്തിനു പുറത്തും പ്രകടമാക്കിയ എസ് ശ്രീശാന്ത് വിരമിക്കുമ്പോൾ അവന് പടിയിറങ്ങുന്നത് പ്രതിഭാ ധാരാളിത്വം കൊണ്ട് പേരുകേട്ട ഇന്ത്യൻ ടീമിലെക്ക് ഇനിയും മലയാളികൾക്ക് കടന്നിരിക്കാനാകും എന്ന് ഓർമിപ്പിച്ചു കൊണ്ട് തന്നെയാണ്.
ഇന്ത്യൻ മണ്ണിൽ വലിയ വിജയം നേടുമ്പോഴും പേപ്പറിലെ കളി വിദേശത്ത് പുറത്തെടുക്കാൻ പലപ്പോഴും കഴിയാതെ പോയ ടീം ഇന്ത്യയുടെ വിജയങ്ങൾക്ക് തുടക്കം കുറിച്ചവരിൽ ഒരാളാണ് ശ്രീ. വിദേശത്ത് ബ്രയാൻ ലാറയുടെ ഗെയ്ലിന്റെ കുറ്റിത്തെറിപ്പിച്ച പന്തുകൾ ക്രിക്കറ്റിനെ സ്നേഹിക്കുന്നവർക്കെങ്ങനെ മറക്കാനാകും. സൗത്ത് ആഫ്രിക്കൻ മണ്ണിൽ ഇന്ത്യ ടെസ്റ്റ് വിജയം ആദ്യമായി നേടുമ്പോൾ ജക്ക്സ് കാലിസിനെയും ലോകത്തെയും അമ്പരപ്പിച്ച് ശ്രീശാന്ത് എറിഞ്ഞ ടെസ്റ്റ് ചരിത്രത്തിലെ മികവുറ്റ ബൗൺസർ നമ്മളെങ്ങനെ മറക്കും..?
മൈറ്റി ഓസിസിനെ തകർക്കാൻ ആകില്ലെന്ന ക്രിക്കറ്റിന്റെ വിശ്വാസത്തെ തകർത്തെറിഞ്ഞ മത്സരമായിരുന്നു 2007 ടി-20 ലോകകപ്പ് സെമി ഫൈനൽ മത്സരം എന്ന് ഇന്ത്യയോട് പരാജയപെട്ട ഓസിസിന്റെ നടുവൊടിച്ച് ശ്രീശാന്തിന്റെ 4 ഓവറുകൾ, മറവി രോഗം വന്നാൽ പോലും മറക്കാനാകാതെ ക്രിക്കറ്റ് പ്രേമികളുടെ മനസിലുണ്ട്. ഹെയ്ഡന്റെയും ഗിൽക്രിസ്റ്റിന്റെയും വിക്കറ്റെടുത്ത ശ്രീശാന്തിന്റെ പന്തുകളാണ് ഇന്ത്യക്ക് വിജയം നൽകിയത്.
Read More: ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
നീണ്ട വിലക്കിന്റെ കാലഘട്ടം കഴിഞ്ഞ് ക്രിക്കറ്റിലേക്ക് തിരിച്ചു വന്ന യവരത്നങ്ങൾക്കൊപ്പം കേരള രഞ്ജി ട്രോഫി ടീമിൽ ഇടം പിടിക്കുക തന്നെ വലിയ കാര്യമായിരുന്നു, പക്ഷെ ശ്രീശാന്തിന് അതിനും സാധിച്ചു. രഞ്ജി ട്രോഫി 2022 ആദ്യ മത്സരത്തിൽ വിക്കറ്റ് നേടി പിച്ചിൽ കിടന്നതിൽതന്നെ ശ്രീശാന്തിന്റെ ക്രിക്കറ്റിനോടുള്ള പ്രണയം കൃത്യമായി കാണാമായിരുന്നു. ശ്രീ ഇനി ഒരു ലോക കിരീടം ക്രിക്കറ്റിൽ നിനക്കിനി അന്യമാണെന്ന് വിരമിക്കൽ പ്രഖ്യാപിച്ച നിമിഷം ഞങ്ങൾ മനസിലാക്കുന്നു. പക്ഷെ വരും തലമുറയെ ക്രിക്കറ്റിന്റെ നേട്ടങ്ങളിലെത്തിക്കാൻ പോരാട്ട വീര്യമുള്ള പരീശീലകനായി നീ എത്തുമെന്ന് ഞങ്ങൾ പ്രതീഷിക്കുന്നു. വിരമിക്കൽ കുറിപ്പിൽ നീ പറഞ്ഞത് പോലെ For or the next genaration of cricketers I have chosen to end my first class cricket career. നന്ദി ശ്രീ അക്രമോത്സുകനായി ക്രിക്കറ്റിൽ നീ പോരാടി ഞങ്ങളെ ആനന്ദിപ്പിച്ചതിന്. നന്ദി ശ്രീ വിട്ടു കൊടുക്കാതെ ക്രിക്കറ്റിലും ജീവിതത്തിലും പോരാടി കാണിച്ച് തന്നതിനും….
Story Highlights : S Sreesanth retired