രണ്ടുവർഷത്തെ കാത്തിരിപ്പിന് വിരാമം; സീതയും ഇന്ദ്രനും മാർച്ച് 28 മുതൽ പ്രേക്ഷകരിലേക്ക്
പ്രേക്ഷകർ ഏറെ കാത്തിരുന്ന ജനപ്രിയ പരമ്പരയായ ‘സീത’യുടെ തുടർച്ച തിങ്കളാഴ്ച മുതൽ പ്രേക്ഷകരിലേക്ക്. ഫ്‌ളവേഴ്‌സ് ടിവിയിൽ സീതപ്പെണ്ണ് എന്ന പേരിലാണ് പരമ്പരയ്ക്ക് രണ്ടാം ഭാഗമെത്തുന്നത്. സ്വാസികയും ഷാനവാസും സീതയും ഇന്ദ്രനുമായി എത്തിയ പരമ്പര കുടുംബപ്രേക്ഷകർക്ക് പുറമെ യുവ പ്രേക്ഷകരെയും വളരെയധികം ആകർഷിച്ചിരുന്നു.
സ്വാസികയും ഷാനവാസുമാണ് സീതപ്പെണ്ണിലും നായികാനായകന്മാരായി എത്തുന്നത്. ഇരുവരും ചേർന്നുള്ള പ്രണയനിമിഷങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മാർച്ച് 28 മുതൽ തിങ്കൾ മുതൽ ശനിവരെ രാത്രി 7.30നാണ് പരമ്പര സംപ്രേഷണം ചെയ്യുക.
Read Also: അതേ നോട്ടം അതേ നടത്തം, അന്നും ഇന്നും മാറ്റമില്ലാതെ സേതുരാമയ്യർ
അതേസമയം സ്വാസികയും ഷാനവാസും പ്രധാന വേഷങ്ങളിൽ എത്തിയ സീത എന്ന പരമ്പരയെ നെഞ്ചേറ്റിയത് ജനലക്ഷങ്ങളാണ്. കുടുംബബന്ധങ്ങളുടെ കഥപറഞ്ഞ് പ്രേക്ഷക പ്രീതിനേടിയ പരമ്പരയാണ് സീത. സീരിയൽ താരം സ്വാസ്വികയ്ക്ക് കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തതും ഈ പരമ്പരയായിരുന്നു. സീതയ്ക്ക് പിന്നാലെ തിരക്കേറിയ താരമായി മാറി സ്വാസിക വെള്ളിത്തിരയിലും.
Story highlights- sethappennu serial