കാലാവസ്ഥയിലെ മാറ്റവും കാലുകളുടെ സംരക്ഷണവും- അറിയാം ചില ബ്യൂട്ടി ടിപ്സ്
തണുപ്പ് കാലത്ത് കാലുകൾ വരഞ്ഞുപൊട്ടുന്ന രോഗമുള്ളവരാണ് പലരും. ചിലർക്ക് ചൂടുകാലത്ത് കാലുകൾ അമിതമായി വിയർക്കുകയും അത് മൂലം കാലുകളിൽ അസുഖങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ചൂടിൽ കാലിൽ ടാൻ ഉണ്ടാകുന്നവരുമുണ്ട്. ചിലരിൽ മഴക്കാലത്ത് കുഴിനഖം പോലുള്ള അവസ്ഥകളും ഉണ്ടാകാറുണ്ട്. കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ഏറ്റവും കൂടുതലായി ബാധിക്കാറുള്ളത് കാലുകളുടെ സൗന്ദര്യത്തെ തന്നെയാണ്. കാലുകളുടെ സംരക്ഷണത്തിന് ചില എളുപ്പമാർഗങ്ങൾ നമുക്ക് പരീക്ഷിക്കാവുന്നതാണ്.
ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ട് മസാജ് ചെയ്യുക. ഇത് പാദങ്ങളിലെ കറുത്തപാടുകൾ ഇല്ലാതാക്കാനും വരണ്ട ചർമം മാറാനും അത്യുത്തമമാണ്.
അതുപോലെത്തന്നെ കാലുകളെ ഭംഗിയുള്ളതാക്കി സൂക്ഷിക്കാൻ മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും ചേർത്ത മിശ്രിതം ഉപയോഗിക്കുന്നത് അത്യുത്തമമാണ്. മുട്ടപ്പൊട്ടിച്ച് മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക് ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക. അതിലേക്ക് ഒരു സ്പൂൺ അരിപ്പൊടി ചേർക്കുക. ശേഷം തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുക. ഇത് ഉപയോഗിക്കുന്നതിന് മുമ്പായി കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത് മിനിറ്റിന് ശേഷം ഇവ കഴുകി കളയാം. ആഴ്ചയിൽ ഇത് മുന്ന് തവണ ആവർത്തിക്കുക. കാലുകളുടെ ഭംഗി വർധിപ്പിക്കുന്നതിനും ചർമ്മം മൃദുവായി സൂക്ഷിക്കുന്നതിനും വളരെ നല്ലൊരു മാർഗമാണ് ഇത്.
കാലിലെ നഖങ്ങള്‍ വൃത്തിയായി വെട്ടിനിര്‍ത്തുക. ദിവസവും ഒരു ചെറിയ ബ്രഷ് ഉപയോഗിച്ച് നഖങ്ങള്‍ വൃത്തിയാക്കുക. ഏത്തപ്പഴം അല്പം പാലും പച്ച മഞ്ഞളും ചേര്‍ത്ത് നന്നായി അരയ്ക്കുക. ശേഷം ഇത് കാലിലും ഉപ്പൂറ്റിയിലും പുരട്ടുക. രണ്ടാഴ്ച ഇത് തുടരുക. കാലിലെ ടാന്‍ അകറ്റാൻ ഏറ്റവും ഉത്തമമായ മാർഗമാണ്.
Story highlights: Simple beauty tips at home