തകർപ്പൻ പ്രകടനവുമായി സ്മൃതി മന്ദാന; ലോകകപ്പിന് മുൻപുള്ള രണ്ടാമത്തെ സന്നാഹ മത്സരത്തിൽ ജയിച്ചു കയറി വനിതാ ടീം
ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് സ്മൃതി മന്ദാന. ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ പ്രതീക്ഷകൾ ചുമലിലേറ്റിയ താരം കൂടിയാണ് സ്മൃതി. ഇപ്പോൾ ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ മികച്ച പ്രകടനമാണ് സ്മൃതി പുറത്തെടുത്തത്. സ്മൃതിയുടെ മികവിലാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ 81 റൺസിന് കീഴടക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മന്ഥാനയുടെ കരുത്തില്‍ 258 റണ്‍സെടുത്ത് പുറത്തായി. ദീപ്ത ശര്‍മ 51 റൺസുമായും യഷ്ടിക ഭാട്ടിയ 42 റൺസുമായും മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ മിതാലി രാജ് 30 റൺസെടുത്ത് സ്കോർബോർഡിൽ നിര്‍ണായക സംഭാവന നല്കി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. പൂജ വസ്ത്രകര്‍ 21 റണ്‍സിന് മുന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ രണ്ട് റണ്‍സിന് തോല്‍പ്പിച്ചിരുന്നു.
Read More: വരകൊണ്ട് മാത്രം അതിർത്തി തിരിച്ച രണ്ട് രാജ്യങ്ങൾ- പാസ്പോർട്ടും ചെക്കിങ്ങുകളുമില്ലാതെ യാത്ര ചെയ്യാം
ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സന്നാഹ മത്സരത്തിനിടെ അപ്രതീക്ഷിതമായി താരത്തിനേറ്റ പരുക്ക് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന് വലിയ ഞെട്ടൽ ഉണ്ടാക്കിയിരുന്നു. പേസര്‍ ഷബ്നിം ഇസ്മായിലിന്റെ പന്തില്‍ പരിക്കേറ്റ മന്ദാന റിട്ടയഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.പക്ഷെ പരുക്ക് ഗുരുതരമല്ലാത്തതിനാൽ രണ്ടാമത്തെ മത്സരത്തിലും സ്മൃതി കളിക്കുകയായിരുന്നു.
നേരത്തെ ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ട താരം കൂടിയാണ് സ്മൃതി മന്ദാന. 2021-ൽ എല്ലാ ഫോർമാറ്റുകളിലും സ്മൃതി നടത്തിയ അസാമാന്യ പ്രകടനത്തിനുള്ള അംഗീകാരമായി പുരസ്കാരം മാറി. കഴിഞ്ഞ വർഷം 3 ഫോർമാറ്റുകളിലായി 22 മത്സരങ്ങൾ കളിച്ച ഇന്ത്യയുടെ ഓപ്പണറായ സ്മൃതി 855 റൺസാണ് അടിച്ചുകൂട്ടിയത്
Story Highlights: Smriti mandhana back in form