അന്നും ഇന്നും അമലേട്ടന്റെ അസിസ്റ്റന്റ്; ഭീഷ്മപർവ്വം ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് സൗബിൻ സാഹിർ

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ് അമൽ നീരദ് ചിത്രം ഭീഷ്മപർവ്വം. മെഗാസ്റ്റാർ മമ്മൂട്ടി മൈക്കിൾ ആയി നിറഞ്ഞാടിയ ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് സൗബിൻ സാഹിറും എത്തിയിരുന്നു. ഇപ്പോഴിതാ സൗബിൻ പങ്കുവെച്ച ചില ലൊക്കേഷൻ ചിത്രങ്ങളും അതിന്റെ ക്യാപ്ഷനുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. അന്നും ഇന്നും എന്നും അമൽ നീരദിന്റെ സഹായിയായി അറിയപ്പെടുക എന്നത് വലിയ അംഗീകാരം തന്നെയാണെന്ന് കുറിച്ചുകൊണ്ടാണ് ഭീഷ്മപർവ്വം ചിത്രീകരണത്തിനിടയിൽ നിന്നും അമൽ നീരദിനൊപ്പമുള്ള വിഡിയോ സൗബിൻ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം അമൽ നീരദിനൊപ്പം സഹായിയായി പ്രവർത്തിച്ചിട്ടുണ്ട് സൗബിൻ സാഹിർ. ബിഗ് ബി, അൻവർ തുടങ്ങിയ ചിത്രങ്ങളിൽ അമൽ നീരദിനൊപ്പം പ്രവർത്തിച്ച സൗബിൻ ‘കുള്ളന്റെ ഭാര്യ’ എന്ന ചിത്രത്തിൽ ഒരു ചെറിയ റോളിലും അഭിനയിച്ചു, പിന്നീട് ഇയ്യോബിന്റെ പുസ്തകത്തിലും, സിഐഎയിലും കുറച്ചുകൂടി ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ അമൽ നീരദിനൊപ്പം സൗബിൻ കൈകാര്യം ചെയ്തു. ഇപ്പോഴിതാ ഭീഷ്മപർവ്വത്തിൽ അജാസ് എന്ന കരുത്തനായ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് സൗബിൻ.
ഗ്യാങ്സ്റ്റർ- ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഭീഷ്മപർവ്വത്തിലൂടെ ഒന്നിക്കുന്നത്. മാര്‍ച്ച് 3 നാണ് ഭീഷ്മപര്‍വ്വം തിയേറ്ററില്‍ റിലീസ് ചെയ്തത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം നദിയാ മൊയ്തു, ഫര്ഹാന് ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.
Story highlights; soubin shahir about amal neerad