അനശ്വര കലാകാരി കെപിഎസി ലളിതയുടെ അവിസ്മരണീയ കഥാപാത്രങ്ങൾ അവതരിപ്പിച്ച് സ്റ്റാർ മാജിക് താരങ്ങൾ- വേറിട്ടൊരു പ്രണാമം

March 15, 2022

മലയാളത്തിന് അനശ്വരമായ ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് കെപിഎസി ലളിത. വിടപറഞ്ഞിട്ടും അനശ്വര നടിയുടെ ഓർമ്മകൾ അവസാനിക്കുന്നില്ല. 74 വയസിൽ കൊച്ചിയിലെ വസതിയിൽ വെച്ചായിരുന്നു കെപിഎസി ലളിത വിടപറഞ്ഞത്. വിവിധ ഭാവങ്ങളിലും വികാരങ്ങളിലുമുള്ള ഒട്ടേറെ കഥാപാത്രങ്ങളെയാണ് അനശ്വര കലാകാരി മലയാളത്തിന് സമ്മാനിച്ചത്.

ഇപ്പോഴിതാ, കെപിഎസി ലളിതയ്ക്ക് വേറിട്ടൊരു പ്രണാമം അർപ്പിക്കുകയാണ് ഫ്‌ളവേഴ്സ് സ്റ്റാർ മാജിക് താരങ്ങൾ. കെപിഎസി ലളിത അനശ്വരമാക്കിയ ചില കഥാപാത്രങ്ങൾ അവതരിപ്പിക്കുകയാണ് താരങ്ങൾ. കാർത്തു എന്ന കഥാപാത്രമായാണ് നടി തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിൽ എത്തിയത്. ആ വേഷത്തിൽ സ്റ്റാർ മാജിക്കിന്റെ പ്രിയതാരം അനു എത്തി. മണിച്ചിത്രത്താഴിലെ ഭാസുര എന്ന ഹിറ്റ് കഥാപാത്രമായി എത്തിയത് ശ്രീവിദ്യ ആയിരുന്നു. അതോടൊപ്പം തന്നെ നടിയുടെ ഹിറ്റ് ഡയലോഗുകളും ഗാനരംഗങ്ങളുമെല്ലാം ചിരിവേദിയിൽ പുനർജനിച്ചു.

Read Also: കുട്ടിക്കാലചിത്രങ്ങൾ പങ്കുവെച്ച് താരം, കമന്റ് ചെയ്ത് മോഹൻലാലും

വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ വീട്ടുവളപ്പിലാണ് കെപിഎസി ലളിത അന്ത്യവിശ്രമം കൊള്ളുന്നത്. രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ നടിയാണ് കെപിഎസി ലളിത- 1999-ൽ അമരം, 2000-ൽ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അവാർഡുകൾ നേടിയത്. നാല് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ലഭിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ കെപിഎസി ലളിത മലയാളത്തിലും തമിഴിലുമായി 550-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അന്തരിച്ച മലയാള ചലച്ചിത്രകാരൻ ഭരതനെയാണ് കെപിഎസി ലളിത വിവാഹം കഴിച്ചത്.

Story highlights- Special tribute for KPAC Lalitha