സംഗീതപ്രേമികളുടെ ഹൃദയം കവർന്ന് വീണ്ടും ശ്രീനന്ദ്; അത്ഭുതം ഈ ആലാപനമികവ്
കുഞ്ഞുപ്രായത്തിനുള്ളിൽ അതിശയിപ്പിക്കുന്ന ആലാപനമികവുകൊണ്ട് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയതാണ് ഫ്ളവേഴ്സ് ടോപ് സിംഗറിലെ കുരുന്ന് ഗായകൻ ശ്രീനന്ദ്. ഈ കൊച്ചുഗായകന്റെ ഓരോ പാട്ടുകൾക്കായും കാത്തിരിക്കുന്ന ആരാധകരിൽ മുഴുവൻ ആവേശത്തിരയിളക്കം സൃഷ്ടിക്കുകയാണ് ഇത്തവണയും ശ്രീനന്ദ്. മലയാളികൾ എക്കാലവും കേൾക്കാൻ കൊതിയ്ക്കുന്ന ‘കളഭം ചാർത്തും കനകക്കുന്നിൽ..’ എന്ന പാട്ടുമായാണ് ഇത്തവണ ഈ കുഞ്ഞ് ടോപ് സിംഗറിൽ എത്തിയത്. പാടാൻ വളരെ പ്രയാസമുള്ള ഈ പാട്ട് പോലും അനായാസം പാടിത്തകർക്കുന്ന ശ്രീനന്ദിന്റെ ആലാപനമികവിൽ അതിശയിച്ചുനിൽക്കുകയാണ് പാട്ട് വേദി.
മോഹൻലാൽ നായകനായ താളവട്ടം എന്ന ചിത്രത്തിലെ ഗാനമാണിത്. സിനിമയിൽ മോഹൻാലാലിന്റെ ശബ്ദമായി എം ജി ശ്രീകുമാർ ആലപിച്ച ഗാനത്തിന്റെ വരികൾ തയാറാക്കിയത് പൂവച്ചൽ ഖാദറാണ്. സംഗീതം രഘുകുമാർ ആണ് നിർവഹിച്ചിരിക്കുന്നത്. അതേസമയം എം ജി ശ്രീകുമാർ പാടി അവിസ്മരണീയമാക്കിയ ഗാനവുമായി എംജിയുടെ മുന്നിലേക്ക് ശ്രീനന്ദ് എത്തുമ്പോൾ വേദിയിൽ പിറന്നത് അസുലഭ നിമിഷങ്ങളാണ്.
Read also: കച്ചാ ബദാമിന് ശേഷം ഹിറ്റായി മുന്തിരി പാട്ട്; മണിക്കൂറുകൾക്കൊണ്ട് 25 ലക്ഷം കാഴ്ചക്കാർ, വിഡിയോ
സംഗീതാസ്വാദകർ എക്കാലത്തും കേൾക്കാൻ കൊതിയ്ക്കുന്ന സുന്ദരഗാനവുമായാണ് ശ്രീനന്ദ് പാട്ട് വേദിയിൽ എത്താറുള്ളത്. ഈ കുരുന്ന് തിരഞ്ഞെടുക്കുന്ന ഓരോ പാട്ടുകൾക്കും മികച്ച സ്വീകാര്യതയാണ് പാട്ട് വേദിയിൽ നിന്നും ലഭിക്കാറുള്ളതും. ടോപ് സിംഗർ വേദിയിലെ വിനീത ഗായകനാണ് ശ്രീനന്ദ്. ഓരോ പാട്ടിനോടും വളരെയധികം നീതി പുലർത്തുന്ന ഈ കുഞ്ഞു കലാകാരന്റെ പാട്ടുകൾക്കായി കാത്തിരിക്കാറുമുണ്ട് സംഗീത പ്രേമികൾ. അത്രമേൽ മനോഹരമാണ് ഈ കുഞ്ഞുഗായകന്റെ ആലാപനം. കുരുന്നുകളുടെ പാട്ടിനൊപ്പം ചിരിയും കളിയും തമാശകളും സർപ്രൈസുകളുമൊക്കെയായി മനോഹരമായ നിമിഷങ്ങളാണ് വേദിയിൽ അരങ്ങേറുന്നത്. അതിമനോഹരമായ പാട്ടുകൾക്കൊപ്പം അവിസ്മരണീയമായ നിമിഷങ്ങളും മറക്കാനാവാത്ത അനുഭവങ്ങളുമെല്ലാം ടോപ് സിംഗറിൽ പിറക്കാറുണ്ട്.
Story highlights: Sreenand again with amazing performance