വിള നശിപ്പിക്കാനെത്തുന്ന കുരങ്ങിനെ ഓടിക്കാൻ കരടി വേഷത്തിൽ മനുഷ്യർ..- കർഷകന്റെ ബുദ്ധി
കർഷകരെ സംബന്ധിച്ച് അവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് മൃഗങ്ങൾ വിള നശിപ്പിക്കുന്നത്. എന്തൊക്കെ മാർഗങ്ങൾ പയറ്റിയാലും പലപ്പോഴും ഒരു പരിഹാരവുമാകാറില്ല. ഇപ്പോഴിതാ, ഒരു രസികൻ മാർഗത്തിലൂടെ വില നശിപ്പിക്കാനെത്തിയ മൃഗങ്ങളെ തുരത്തിയിരിക്കുകയാണ് തെലങ്കാനയിലെ ഒരു കർഷകൻ.
തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലെ കർഷകരാണ് കുരങ്ങുകളിൽ നിന്നും കാട്ടുപന്നികളിൽ നിന്നും തങ്ങളുടെ വിളകളെ രക്ഷിക്കാൻ സവിശേഷമായ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. കുരങ്ങന്മാരും കാട്ടുപന്നികളും കൃഷി നശിപ്പിക്കുന്നത് തടയാൻ സിദ്ദിപേട്ടിലെ കൊഹേഡയിലെ ഭാസ്കർ റെഡ്ഡി എന്ന കർഷകനാണ് കരടി വേഷം ധരിക്കാൻ ആളെ നിയോഗിച്ചത്.
വിളകൾ സുരക്ഷിതമാക്കാൻ ദിവസം മുഴുവൻ കരടി വേഷത്തിൽ വയലിൽ കറങ്ങിനടക്കുന്ന ആളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇങ്ങനെ കരടി വേഷത്തിൽ നടക്കുന്നത് ചിലർക്ക് തൊഴിലിനും വരുമാനത്തിനുള്ള മാർഗമാണെങ്കിലും ശാരീരിക പ്രശ്നങ്ങൾ ചൂണ്ടികാണിക്കുന്നവരുമുണ്ട്.
read Also: 83- ആം വയസിൽ സൈക്കിൾ സവാരിക്കിറങ്ങിയ ‘അമ്മ. ചിത്രങ്ങൾ പങ്കുവെച്ച് ചലച്ചിത്രതാരം
മുൻപ് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ കൃഷിസ്ഥലത്ത് കുരങ്ങിന്റെ ശല്യം ഒഴിവാക്കാൻ നായയെ പെയിന്റ് അടിച്ച് പുലിയാക്കിയിരുന്നു. നായയെ സിംഹത്തിന്റെ രൂപത്തിലേക്ക് മാറ്റിഎത്തും ശ്രദ്ധനേടിയിരുന്നു.
Story highlights- Telangana man wears bear costume to keep monkeys away from crops