ഈ ചിത്രത്തിൽ ആദ്യം കാണുന്നതെന്ത്..? ഇനി ചിത്രങ്ങൾ പറയും നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച്…
ഒറ്റനോട്ടത്തിൽ ഈ ചിത്രം കണ്ടാൽ എന്താണ് തോന്നുക..? മരങ്ങളോ.. അതോ മരത്തിന്റെ വേരുകളോ.. അതുമല്ലെങ്കിൽ ചുണ്ടുകളോ ..? ഇങ്ങനെ ഒറ്റനോട്ടത്തിൽ ഈ ചിത്രം കാണുമ്പോൾ എന്താണോ നിങ്ങൾക്ക് എന്താണോ തോന്നുന്നത് അതിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ വ്യക്തിത്വം കണ്ടുപിടിക്കാമത്രേ.
ക്രിസ്റ്റോ ഡാഗോറോവ് എന്ന കലാകാരൻ ആണ് ഈ ചിത്രം തയാറാക്കിയത്. ഈ ചിത്രത്തിലേക്ക് നോക്കിയാൽ ആദ്യമെന്താണോ കാണുന്നത് അതിന്റെ അടിസ്ഥാനത്തിൽ ആളുകളുടെ വ്യക്തിത്വവും അടിസ്ഥാനപ്പെടുത്താമെന്നാണ് വിലയിരുത്തുന്നത്. ചിത്രത്തിലേക്ക് നോക്കുമ്പോൾ ചിലർക്ക് ഇത് മരങ്ങളുടെ കൂട്ടമാണെന്ന് തോന്നാം. ഇങ്ങനെയാണ് നിങ്ങൾക്ക് തോന്നുന്നതെങ്കിൽ നിങ്ങൾ ഒരു ബഹിർമുഖനായ ആളായിരിക്കും എന്നാണ് പറയുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് കൂടുതൽ വിലകൊടുക്കുന്ന ആളുകൾ ആയതിനാൽ ബാക്കിയുള്ളവർ എന്ത് ചിന്തിക്കും എന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായിരിക്കും ഇത്തരക്കാർ.
അതേസമയം ഈ ചിത്രം കാണുമ്പോൾ ചിലർക്ക് മരങ്ങളുടെ വേരുകളായാണ് ഇത് തോന്നുക. എങ്കിൽ അവർ അന്തർമുഖനും ലജ്ജയുള്ളവനും ആയിരിക്കുമത്രേ. വിമർശങ്ങളെ ലളിതമായി സ്വീകരിക്കാൻ കഴിയുന്നവരും സ്വയം കഠിനാധ്വാനം ചെയ്യുന്നവരും ആയിരിക്കും ഇവർ. ഒപ്പം മറ്റുള്ളവർക്ക് പ്രചോദനം ആകാനും ഇത്തരക്കാർക്ക് കഴിയും.
ഈ ചിത്രം കാണുമ്പോൾ ഇത് ചുണ്ടുകളാണ് എന്നാണ് നിങ്ങൾക്ക് തോന്നുന്നതെങ്കിൽ, ഇത്തരക്കാർ പൊതുവെ ലളിതവും ശാന്തസ്വഭാവക്കാരുമായിരിക്കുമത്രേ. പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി നിൽക്കുന്നവരും ഒഴുക്കിനൊപ്പം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരുമായിരിക്കും ഈ സ്വഭാവക്കാർ.
അതേസമയം കണ്ണുകളെ കുഴപ്പിക്കുന്ന ഇത്തരം ഒപ്റ്റിക്കൽ ഇല്ല്യൂഷൻ പ്രതിഭാസത്തിലുള്ള ചിത്രങ്ങൾ നേരത്തെയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് തോന്നിക്കുന്ന തരത്തിൽ ചിത്രങ്ങൾ രൂപപ്പെടുത്തുന്നതാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ. വീണ്ടും വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ദൃശ്യ രഹസ്യം പോലെയാണ് ഈ ചിത്രങ്ങൾ പ്രവർത്തിക്കുന്നത്. ചില എഡിറ്റിങ് ടൂളുകൾ ഉപയോഗിച്ചാണ് ഇത്തരം ഒപ്റ്റിക്കൽ ഇല്ല്യൂഷൻ സൃഷ്ടിക്കാൻ സാധിക്കുന്നത്.
Story highlights: The first thing you see in this optical illusion will reveal about your personality