ഇവിടെ വെച്ച് വിവാഹം നടത്തിയാൽ ദമ്പതികൾക്ക് സമ്മാനമായി ലഭിക്കുക 1.7 ലക്ഷം രൂപ; രസകരമായ ആചാരങ്ങളുമായി ഒരു ഗ്രാമം

March 4, 2022

തലവാചകം വായിച്ച് സംശയിക്കേണ്ട, പറഞ്ഞുവരുന്നത് ഇറ്റലിയിലെ ഒരു പ്രദേശത്തെ ചില രസകരമായ രീതിയെകുറിച്ചാണ്. മധ്യ ഇറ്റലിയിലെ ലാസിയോ എന്ന പ്രദേശത്ത് വെച്ച് വിവാഹിതരാവുന്ന ദമ്പതികൾക്ക് 1.68 ലക്ഷം രൂപ വിവാഹസമ്മാനമായി നൽകും എന്നാണ് പറയുന്നത്. അതേസമയം ലോകത്ത് വിവാഹങ്ങൾക്ക് ഏറ്റവും യോജിക്കുന്നത് എന്ന് അറിയപ്പെടുന്ന പ്രദേശമായ ഇറ്റലി, ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് -19 മരണസംഖ്യയുള്ള റിപ്പോർട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളിലൊന്നാണ് കൂടിയാണ് ഇറ്റലി. കൊവിഡ് മഹാമാരികാലം ഇവിടെ വരുത്തിയ പ്രതിസന്ധികൾക്കും മറ്റും ഒരു പരിഹാരമാകുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ പദ്ധതിയുമായി ലാസിയോയിലെ അധികൃതർ എത്തുന്നത്.

‘ഫ്രം ലാസിയോ വിത് ലവ്’ എന്നാണ് ഈ പദ്ധതിയ്ക്ക് പേര് നൽകിയിരിക്കുന്നത്. എന്നാൽ അനശ്ചിതകാലത്തേക്ക് മാത്രമാണ് ഈ ഓഫർ ഉണ്ടാകുക. 2022 ജനുവരി ഒന്നിനും ഡിസംബർ 31- നും ഇടയിൽ ഈ മേഖലയിൽ വിവാഹം കഴിക്കുന്ന ഇറ്റലിക്കാർക്കും വിദേശികൾക്കും ആയിരിക്കും ഈ ഓഫർ ലഭ്യമാകുക. അതേസമയം ലാസിയോയുടെ ഈ ഓഫർ ഏറ്റെടുക്കുന്ന ദമ്പതികൾ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട പരമാവധി അഞ്ച് രസീതുകളുടെയെങ്കിലും തെളിവ് നൽകേണ്ടതുണ്ട്. 2023 ജനുവരി 31 വരെയോ ഫണ്ട് തീരുന്നത് വരെയോ വിവാഹത്തിനായുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള അവസരമാണുള്ളത്. ലാസിയോ മേഖലയിലെ തന്നെ ഗ്രാമങ്ങളിലും നഗരങ്ങളിലുമടക്കം എവിടെ വേണമെങ്കിലും വിവാഹവേദിയായി വധുവരന്മാർക്ക് തിരഞ്ഞെടുക്കാം.

Read also: ഉത്സവപ്പറമ്പിൽ ബലൂൺ വിൽക്കാനെത്തിയ നാടോടി പെൺകുട്ടി മലയാളി മങ്കയായതിന് പിന്നിൽ…

ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കൊവിഡ് സമയത്ത് നിർജ്ജീവമായ വിവാഹവുമായി ബന്ധപ്പെട്ട വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ പദ്ധതികൾ അവതരിപ്പിക്കുന്നത്. കൊറോണക്കാലത്ത് ഈ മേഖല വലിയ രീതിയിൽ ഉള്ള പ്രതിസന്ധികൾ നേരിട്ടിരുന്നു. പകർച്ചവ്യാധി വ്യാപകമായതോടെ ഈ മേഖലയിലെ നിരവധി വിവാഹങ്ങളും ചടങ്ങുകളും മാറ്റിവെച്ചിരുന്നു.

Story highlights; This place offering couples cash rewards