ഒരു കയ്യിൽ തോക്കും മറുകയ്യിൽ കുഞ്ഞുമായി നടക്കുന്ന ഒരു അമ്മ: ഇത് യുക്രേനിയൻ ‘വണ്ടർ വുമൺ’
ദിനംപ്രതി ഒട്ടേറെ വാർത്തകളാണ് യുക്രൈനിൽ നിന്നും എത്തുന്നത്. ലോകം തന്നെ കാതോർത്തിരിക്കുകയാണ് ശുഭകരമായ ഒരു വാർത്തയ്ക്ക് വേണ്ടി. റഷ്യൻ അധിനിവേശം രാജ്യത്തെ പ്രതികൂലമായി ബാധിച്ച വേളയിൽ ഉള്ളുതൊടുന്ന ഒട്ടേറെ കാഴ്ചകളും കഥകളുമാണ് എന്നും സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇപ്പോഴിതാ, റഷ്യയുമായുള്ള യുദ്ധത്തിനിടയിൽ ഒരു യുക്രേനിയൻ സ്ത്രീ തന്റെ ഒരുകൈയിൽ തോക്കും മറുകയ്യിൽ കുട്ടിയുമായി നടക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഉക്രെയ്നിലെ സെന്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റിയാണ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
ചിത്രത്തിൽ സ്ത്രീ മകളുടെ കൈപിടിച്ച് സീബ്രാ ക്രോസിംഗിൽ നടക്കുന്നത് കാണാം. വലതു കൈകൊണ്ട് കുട്ടിയുടെ കൈ പിടിക്കുമ്പോൾ ഇടതു തോളിൽ ഒരു റൈഫിൾ തൂങ്ങിക്കിടക്കുന്നു. യഥാർത്ഥ ജീവിതത്തിലെ വണ്ടർ വുമൺ എന്നാണ് സോഷ്യൽ മീഡിയ ഈ അമ്മയെ വിശേഷിപ്പിക്കുന്നത്. ‘ഓരോ യുക്രേനിയൻ അമ്മയും ഈ വേളയിൽ വണ്ടർ വുമൺ എന്ന് വിളിക്കപ്പെടാൻ യോഗ്യരാണ്’ എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
Every Ukrainian mother deserves to be called a Wonder Woman 💪 pic.twitter.com/4m1WMArb56
— Stratcom Centre UA (@StratcomCentre) March 5, 2022
Read Also: ഒരുകൂട്ടം പെൺപോരാട്ടങ്ങളുടെ കഥകൂടി പറയാനുണ്ട് ഈ ദിനത്തിന്…
‘അവിടെയുള്ള എല്ലാ യുക്രൈൻ അമ്മമാരോടും ശക്തമായി തുടരുക, നിങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ ശക്തരാണ് നിങ്ങൾ എന്ന പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. മുൻപ് മാതാപിതാക്കളുടെ യുക്രേനിയൻ സൈനിക യൂണിഫോമിൽ ശാന്തമായി ഉറങ്ങുന്ന കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘ഗുഡ് ബൈ മൈ ലിറ്റിൽ ബോയ്.. മറ്റൊരിക്കൽ ഞാൻ അതിജീവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ഫോട്ടോയുടെ അടിക്കുറിപ്പ്. ഈ ചിത്രവും വളരെയധികം ശ്രദ്ധനേടിയിരുന്നു.
Story highlights- Ukrainian mother with rifle in hand walks with child