ചെറുകിട വ്യപാരികൾക്ക് പിന്തുണ; പ്രാദേശിക വിപണി മെച്ചപ്പെടുത്താൻ വിവിധ പദ്ധതികൾ

March 24, 2022

ഉപഭോക്‌തൃ ആവശ്യങ്ങൾക്ക് വീടിനടുത്തുള്ള വ്യാപാരികളെയും ചെറുകിട കച്ചവടക്കാരെയും ആശ്രയിക്കുന്ന രീതി നമ്മുക്ക് ഉണ്ടായിരുന്നു. എന്നാൽ കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ശക്തിപ്പെട്ടതോടെ വ്യാപാരികൾക്ക് അത് വലിയ തിരിച്ചടിയുണ്ടാക്കി. ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ ശക്തമായ കടന്നുവരവോടെ കുടുംബ സമേതമുള്ള പതിവ് ഷോപ്പിംഗ് രീതികൾ ആളുകൾ വേണ്ടന്നുവച്ചു. ഇതോടെ പ്രാദേശിക വ്യാപാരികളുടെ കച്ചവടം ദുരിതത്തിലായി. കഴിയുമ്പോഴെല്ലാം പ്രാദേശിക സമൂഹത്തെ പിന്തുണയ്‌ക്കേണ്ടത് അത്യാവശ്യമാണ്. വിൽപ്പന നടത്താനും ഉപഭോക്തൃ അടിത്തറ കെട്ടിപ്പടുക്കാനും പ്രാദേശിക വ്യാപരികളെ മിക്ക കോർപ്പറേറ്റ് ബിസിനസുകളും ആശ്രയിക്കാറുണ്ട്. അവർ സമ്പദ്‌വ്യവസ്ഥയ്ക്ക് മികച്ചവരാണ്. ചെറുകിട വ്യപാരികളെ പിന്തുണയ്‌ക്കുന്നതിലൂടെ കോർപ്പറേറ്റ് ബിസിനസുകളുടെ മാർക്കറ്റിംഗിന് ഉയർച്ചയുണ്ടാകുന്നു.

പാദരക്ഷാ വ്യപാരികൾക്ക് ഊർജം പകരുകയെന്ന ലക്ഷ്യത്തോടെ VKC ചില്ലറ വ്യാപാരികൾക്കും ഡീലർമാർക്കും വ്യത്യസ്ത പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ മറ്റു പല കമ്പനികളും ബ്രാൻഡുകളും ഈ രൂപത്തിലുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചു കൂടുതൽ ചെറുകിട കച്ചവടക്കാർക്ക് ഗുണകര മായി വന്നിരുന്നു.

റീട്ടെയിൽ വ്യാപാരികൾക്കും അവരുടെ സെയിൽസ്മാൻമാർക്കുമായി VKC ഗ്രൂപ്പ് നാഗരിക് സുരക്ഷാ പോളി ആവിഷ്ക്കരിച്ചിട്ടുണ്ട്. എല്ലാവിധ അപകടങ്ങളിൽ നിന്നുമുണ്ടാകുന്ന ഹോസ്പിറ്റലൈസേഷൻ ചെലവുകൾ തിരികെ നൽകുന്ന ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസിയാണിത്‌.

രണ്ടു തരത്തിലുള്ള പദ്ധതികളാണ് VKC ഗ്രൂപ്പ് നടപ്പിലാക്കുന്നത്. VKC പ്രൈഡ് ഷോപ് ലോക്കൽ സ്കീം കാലയളവിൽ 225 പെയർ (ദിവസേന 3 പെയർ രണ്ടു തരത്തിലുള്ള പദ്ധതികളാണ് VKC ഗ്രൂപ്പ് നടപ്പിലാക്കുന്നത്. ഉൽപ്പന്നങ്ങൾ വിൽപന നടത്തുന്ന എല്ലാ വ്യാപാരികളും 2 ലക്ഷം മൊത്തം ഇൻഷുറൻസ് തുക വരുന്ന ഈ ഇൻഷുറൻസ് സ്കീമിൽ അംഗങ്ങൾ ആകാവുന്നതാണ്. മൊത്തം ഇൻഷുറൻസ് സംഖ്യയുടെ 20% (40,000രൂപ) വരെയുള്ള തുകയാണ് ഹോസ്പിറ്റൽ ചികിത്സാ സഹായമാണ് ഈ പദ്ധതി പ്രകാരം ലഭിക്കുക. ഈ കാലയളവിൽ 300 പെയർ വില്പന നടത്തിയാൽ ദിവസേന 4 പെയർ). നിങ്ങളുടെ ഷോപ്പിലെ ഒരു സെയിൽസ്മാനും ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഒരു ഷോപ്പിലെ 4 പേർക്കു വരെ പരമാവധി കവറേജ് ലഭിക്കുന്ന രൂപത്തിലാണ് ഈ സ്കീം തയാറാക്കിയിരിക്കുന്നത്. ആദ്യവർഷത്തേക്കുള്ള ഒരു സ്പെഷ്യൽ സ്കീമാണ് ഇത്. ഈ ഇൻഷുറൻസ് പരിരക്ഷ 01.04.2022 മുതൽ 31.03.2023 വരെയുള്ള ഒരു വർഷത്തേക്കാണ്. ഈ പദ്ധതിയുടെ മറ്റ് വിശദവിവരങ്ങൾ VKC പരിവാർ ആപ്പിൽ ലഭ്യമാണ്.

അതേസമയം പ്രാദേശിക വിപണി മെച്ചപ്പെടുത്തുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പണവിനിമയം വർധിക്കാനും VKC ഷോപ്പ് ലോക്കൽ ക്യാമ്പയിന് തുടക്കമിട്ടിരുന്നു. ചെറുകിട വ്യാപാരികൾക്ക് ഊർജം പകരുകയെന്നതാണ് ക്യാമ്പയിന്റെ ഉദ്ദേശം. കേരളത്തിൽ ആരംഭിച്ച ക്യാമ്പയിൻ വൈകാതെ മറ്റ് സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് വികെസിയുടെ ലക്ഷ്യം. പാദരക്ഷാ വ്യാപരികളെ മാത്രമല്ല മുഴുവൻ പ്രാദേശിക വ്യാപാരികളിലും ശ്രദ്ധ കേന്ദീകരിച്ചാണ് VKC ഇത്തരത്തിലുള്ള ഒരു ക്യാമ്പയിന് തുടക്കമിട്ടത്.

Various schemes for local market-VKC