100- ആം ടെസ്റ്റിലും നൂറിലെത്താനാകാതെ കോഹ്‌ലി
നൂറു ടെസ്റ്റുകളുടെ കളി അനുഭവം പറയാനാകുന്ന ക്രിക്കറ്റ് ഹൃദയവുമായി വിരാട് കോഹ്‌ലി മൊഹാലിയിൽ കളിക്കാനിറങ്ങുമ്പോൾ ആരാധകർ സ്വപ്നം കണ്ടത് നിർത്താതെ ശബ്‌ദിക്കുന്ന കോഹ്‌ലിയുടെ ബാറ്റിൽ നിന്നുള്ള ഒരു സെഞ്ച്വറി പ്രകടനം തന്നെയാണ്… സെഞ്ച്വറികളോടുള്ള അടങ്ങാത്ത ദാഹം വല്ലാണ്ട് തീർന്ന് പോയെന്ന് തോന്നിയിടത്ത് നിന്ന് തിരിച്ച് കയറുമെന്ന് ആരാധകർ വല്ലാതെ പ്രതീക്ഷിച്ചിരുന്നു, പക്ഷെ ഈ ഇന്നിങ്‌സിലും സെഞ്ച്വറി മാത്രം അകന്നു നിന്നു. മത്സരിക്കാനിറങ്ങുമ്പോളൊക്കെ സെഞ്ച്വറി നേടണമെന്ന് ഒരു താരത്തിന് മുകളിൽ നമ്മൾ പ്രതീക്ഷ വെച്ചിട്ടുണ്ടെങ്കിൽ അത് നമ്മുടെ ആഗ്രഹമായി മാറിയിട്ടുണ്ടെങ്കിൽ അതു തന്നെയാണ് കോഹ്‌ലി എന്ന ഇതിഹാസത്തിന്റെ പ്രതിഭയുടെ അടയാളം.
ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ മൊഹാലിയിൽ കാണികളെ അനുവദിച്ചത് തന്നെ കോഹ്‌ലിയുടെ 100-ആം ടെസ്റ്റ് ആഘോഷിക്കാനായിരുന്നു. പക്ഷെ എംബുൾ ഡെനിയയുടെ കുത്തിത്തിരിഞ്ഞ പന്തിന്റെ ഗതി മനസിലാക്കാൻ വൈകി ബൗൾഡായി മടങ്ങുമ്പോൾ കോഹ്‌ലിയുടെ പേരിൽ 76 പന്തിൽ 45 റൺസാണുണ്ടായിരുന്നത്. അതിൽ 5 ഫോറും ഉൾപ്പെടുന്നു.
വിഹാരിയുമായി ചേർന്ന് മൂന്നാം വിക്കറ്റിൽ മികച്ച റൺസിന്റെ കൂട്ടുകെട്ടുണ്ടാകുന്നതിനിടയിലാണ് അപ്രതീക്ഷിതമായ കോഹ്‌ലിയുടെ പുറത്താകൽ. ക്രിക്കറ്റിനെ ആരാധിക്കുന്ന ഇന്ത്യക്കാരുടെ പുതിയ ക്രിക്കറ്റ് ദൈവം കോഹ്‌ലി തന്റെ 100 ആം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടി 100 ൽ 100 നേടുമെന്ന് പ്രതീക്ഷിക്കാം. പ്രതിഭകളായ ബാറ്റർമാരുടെ തറവാടായ ഇന്ത്യയിലെ ഒരു ബാറ്റർക്കും തന്റെ 100 ടെസ്റ്റിൽ സെഞ്ച്വറിയിലേക്ക് എത്താനായിട്ടില്ല. കോഹ്‌ലിയിൽ ചിലപ്പോൾ മാറ്റമുണ്ടായേക്കാം.
Story highlights: Virat kohlis 100-th test