വൈറ്റമിൻ ഡിയുടെ അഭാവവും ആരോഗ്യപ്രശ്നങ്ങളും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എല്ലുകളുടെ ബലം പ്രായമാകുമ്പോള്‍ കുറഞ്ഞു വരും. ഇത് സന്ധികളില്‍ വേദന സൃഷ്ടിക്കും. കാല്‍മുട്ടിനും, കൈമുട്ടിനും കൈയുടെ കുഴയ്ക്കുമെല്ലാം ഇത്തരത്തില്‍ വേദന വരും. പരിക്കുകള്‍ മൂലവും ഇങ്ങനെ വേദനയുണ്ടാകാറുണ്ട്. കൂടുതലായും പ്രായമായവരിലാണ് സന്ധിവേദന കണ്ടുവരുന്നത്. എന്നാല്‍ തിരക്കേറിയ ഇക്കാലത്ത് പ്രായമായവരേക്കാള്‍ അധികമായി ചെറുപ്പക്കാരിലും സന്ധിവേദന എന്ന ആരോഗ്യപ്രശ്‌നം കണ്ടുവരാറുണ്ട്. വൈറ്റമിന്‍ ഡിയുടെ അഭാവമാണ് സന്ധി വേദനയുടെ ഒരു പ്രധാന കാരണം. എല്ലുകള്‍ക്ക് ബലം നല്‍കുന്നത് വിറ്റാമിന്‍ ഡി ആണ്.
ജീവിതശൈലിയില്‍ അല്‍പം ശ്രദ്ധിച്ചാല്‍ വൈറ്റമിന്‍ ഡിയുടെ അഭാവം നികത്താനാകും. ഒപ്പം സന്ധിവേദനയേയും ചെറുക്കാം. പ്രധാനമായും സൂര്യ പ്രകാശത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് മനുഷ്യ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കുന്നത്. ഇന്ന് എ സി റൂമുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ആണ് ഇത്തരത്തില്‍ വേദനകള്‍ കൂടുതലായി കണ്ടുവരാറുള്ളത്. സൂര്യ പ്രകാശം ഏല്‍ക്കാത്തതാണ് ഇതിനൊരു പ്രധാന കാരണം. രാവിലെ അല്‍പം ഇളം വെയില്‍ കൊള്ളുന്നത് നല്ലതാണ്. അതുപോലെതന്നെ വൈകുന്നേരങ്ങളിലും. എന്നാല്‍ എസിമുറികളിലിരുന്ന ജോലി ചെയ്യുന്നവര്‍ക്ക് പലപ്പോഴും വെയില്‍ ലഭ്യമാകുന്നില്ല. അതിനാല്‍ ഭക്ഷണത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. പശുവിന്റെ പാല്‍, ഓറഞ്ച്, മുട്ടയുടെ മഞ്ഞ സെയാബീന്‍, മുളപ്പിച്ച ചെറുപയര്‍ തുടങ്ങിയവ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് ഗുണകരമാണ്, ഇവയൊക്കെ വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
Read also: ഉത്സവപ്പറമ്പിൽ ബലൂൺ വിൽക്കാനെത്തിയ നാടോടി പെൺകുട്ടി മലയാളി മങ്കയായതിന് പിന്നിൽ…
അതേസമയം ചെറുപ്പം മുതല്‍ ഭക്ഷണകാര്യത്തില്‍ ഒരല്പം ശ്രദ്ധിച്ചാല്‍ എല്ലുകള്‍ക്കുണ്ടാകുന്ന ബലക്ഷയത്തെ ഒരുപരിധിവരെ മറികടക്കാം. ഇതിനുപുറമെ കോളീഫ്‌ളവര്‍, ബീന്‍സ് തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും എല്ലുകളും സന്ധികളും ബലമുള്ളതാക്കാന്‍ സഹായിക്കും.
Story highlights: Vitamin D and health issues