ഏതുദിശയിലേക്കാണ് കുതിര തിരിയുന്നത്? ആശയക്കുഴപ്പം സൃഷ്‌ടിച്ച് ഒരു വിഡിയോ

March 22, 2022

നമ്മുടെ സ്വന്തം കണ്ണുകളെ പോലും അവിശ്വസിച്ചുപോകുന്ന കാഴ്ചകൾ സമ്മാനിക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ. വീണ്ടും വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന, മണിക്കൂറുകളോളം നിങ്ങളെ അസ്വസ്ഥരാക്കാനും കഴിയുന്ന ഒരു ദൃശ്യ രഹസ്യം പോലെയാണ് അവ പ്രവർത്തിക്കുന്നത്. ചില എഡിറ്റിങ് ടൂളുകൾ ഉപയോഗിച്ച് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ സൃഷ്ടിക്കാൻ സാധിക്കും.

ഇപ്പോഴിതാ, വീണ്ടും കണ്ണിനെ കുഴപ്പിക്കുന്ന ഒരു ചിത്രം ശ്രദ്ധനേടുകയാണ്. കറങ്ങുന്ന കുതിരയുടെ ഒരു വിഡിയോയാണ് ആളുകളെ കുഴപ്പിക്കുന്നത്. ഒറ്റനോട്ടത്തിൽ ഏതുദിശയിലേക്കാണ് കുതിര തിരിയുന്നതെന്നു മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ഏതുവശത്തേക്കാണ് കുതിര കറങ്ങുന്നത് എന്ന ചോദ്യത്തിനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഏത് വഴിയാണ് കുതിര തിരയുന്നത്? ആദ്യം, കുതിര ക്ലോക്ക് സൂചി തിരിയുന്ന പോലെ നീങ്ങുന്നത് കാണാം. പക്ഷേ പകുതി വഴി അത് ദിശ മാറ്റുന്നതായി തോന്നും.കുതിര ഏത് ദിശയിലേക്കാണ് കറങ്ങുന്നത് എന്നതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ രസകരമായ ചർച്ചകൾ ഉയരുന്നുണ്ട്.

Read Also: മിസ്റ്റർ പോഞ്ഞിക്കരയ്ക്ക് വേണ്ടി കയ്യിൽ നിന്നിട്ട നമ്പറുകൾ; കല്യാണ രാമൻ സെറ്റിലെ രസകരമായ അനുഭവങ്ങൾ പങ്കുവെച്ച് ഇന്നസെന്റ്

ഒപ്റ്റിക്കൽ മിഥ്യാധാരണകളും പസിലുകളും പലപ്പോഴും ആളുകളിൽ വളരെയധികം കൗതുകം സൃഷ്ടിക്കാറുണ്ട്. നോക്കുന്ന ഓരോ ആളുകൾക്കും ചിത്രത്തിൽ നിന്നും കാണുന്ന കാഴ്ച വ്യത്യസ്തമായിരിക്കും. മറഞ്ഞിരിക്കുന്ന രൂപങ്ങളും, കണ്ണിനെ തെറ്റിദ്ധരിപ്പിക്കുന്ന കാഴ്ചകളുമെല്ലാം ഇത്തരത്തിൽ ചർച്ചയാകാറുണ്ട്. അടുത്തിടെ ഒരു വയലിൽ ഒളിഞ്ഞിരിക്കുന്ന ജീവിയെ കണ്ടെത്താനുള്ള ചിത്രം വളരെയേറെ ശ്രദ്ധ നേടിയിരുന്നു.

Story highlights- Which way is the horse spinning