മിസ്റ്റർ പോഞ്ഞിക്കരയ്ക്ക് വേണ്ടി കയ്യിൽ നിന്നിട്ട നമ്പറുകൾ; കല്യാണ രാമൻ സെറ്റിലെ രസകരമായ അനുഭവങ്ങൾ പങ്കുവെച്ച് ഇന്നസെന്റ്

March 21, 2022

മലയാള സിനിമ പ്രേക്ഷകരുടെ മനം കവർന്ന ഒട്ടേറെ കഥാപാത്രങ്ങളെ ഇന്നസെന്റ് വെള്ളിത്തിരയിൽ എത്തിച്ചിട്ടുണ്ട്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാൾ കൂടിയാണ് ഇന്നസെന്റ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ നർമ മുഹൂർത്തങ്ങളിൽ ഇന്നസെന്റ് അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകർ ജീവിതത്തിലും സ്ഥിരമായി സംഭാഷണങ്ങളിൽ ഉപയോഗിക്കുന്ന പല തമാശ ഡയലോഗുകളും ഇന്നസെന്റിനൻറെ കഥാപാത്രങ്ങൾ സിനിമകളിൽ പറഞ്ഞിട്ടുള്ളവയാണ്.

ഇപ്പോൾ കല്യാണ രാമൻ സിനിമയിലെ തന്റെ കഥാപാത്രമായ മിസ്റ്റർ പോഞ്ഞിക്കരയെ പറ്റിയുള്ള രസകരമായ ചില തമാശകൾ ഓർത്തെടുക്കുകയാണ് ഫ്‌ളവേഴ്‌സ് മ്യൂസിക് ഉത്സവ വേദിയിൽ നടൻ ഇന്നസെന്റ്. തന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് നടന്ന പ്രത്യേക പരിപാടിയുടെ ഇടയിലാണ് ഇന്നസെന്റ്, പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട തന്റെ കഥാപാത്രത്തെ പറ്റിയുള്ള ഓർമ്മകൾ വേദിയിൽ പങ്കുവെച്ചത്.

മിസ്റ്റർ പോഞ്ഞിക്കര എന്ന് കേൾക്കുമ്പോഴേ ബുദ്ധിയില്ലാത്ത ഒരാളാണെന്ന് എല്ലാവർക്കും മനസ്സിലാവും. അത് കൊണ്ടായിരിക്കും സംവിധായകനും മറ്റും തന്നെ ആ കഥാപാത്രം ചെയ്യാൻ വിളിച്ചതെന്ന് ഇന്നസെന്റ് പറഞ്ഞപ്പോൾ വേദിയെ മുഴുവൻ പൊട്ടിച്ചിരിപ്പിച്ച ഒരു നിമിഷമായി അത് മാറുകയായിരുന്നു. പോഞ്ഞിക്കരയുടെ ഇന്ന് ആളുകൾ ചിരിച്ചു മറിയുന്ന പല തമാശകളും അഭിനയിക്കുന്നതിന്റെ ഇടയിൽ പെട്ടെന്ന് തോന്നി ചെയ്തതാണെന്നും അവയൊന്നും നേരത്തെ തയാറെടുത്തു ചെയ്ത തമാശകൾ ആയിരുന്നില്ലെന്നും ഇന്നസെന്റ് കൂട്ടിച്ചേർത്തു.

Read More: “തൂഫാൻ..”; കെജിഎഫ് 2 വിലെ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്

കൊച്ചിൻ ഹനീഫയെ ഓർമപ്പെടുത്തുന്ന ഒരു കഥാപാത്രമായിരുന്നു പോഞ്ഞിക്കരയുടേതെന്ന് സംവിധായകൻ സിദ്ദിഖും അഭിപ്രായപ്പെട്ടു. തന്റെ സിനിമകളിലുള്ള ഇന്നസെന്റിന്റെ കഥാപാത്രങ്ങളെ പറ്റിയും സിദ്ദിഖ് വേദിയിൽ സംസാരിച്ചു.

തനിക്ക് പിറന്നാളാശംസ നേർന്ന് പാട്ട് പാടിയ ടോപ് സിംഗറിലെ കൊച്ചു പാട്ടുകാരികളോടാണ് ഇന്നസെന്റ് തന്റെ പ്രശസ്ത കഥാപാത്രത്തെ പറ്റിയുള്ള ഓർമ്മകൾ പങ്കുവെച്ചത്.

Story Highlights: Innocent about ponjikkara