‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റർ 3’- പാട്ടിന്റെ മാമാങ്കത്തിന് വേദിയൊരുക്കി കൊച്ചി നഗരി; ഇനി പത്ത് ദിനങ്ങൾ കൂടി!

December 6, 2023

“ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റർ 3” കൊടിയേറാൻ ഇനി പത്ത് ദിനങ്ങൾ കൂടി. കോഴിക്കോട്ടും തിരുവനന്തപുരത്തും ആവേശം തീർത്ത ഡിബി നൈറ്റിന് ഇക്കുറി വേദിയാവുന്നത് അറബിക്കടലിന്റെ റാണിയായ കൊച്ചി നഗരിയാണ്. ഈ മാസം പതിനാറിന് ഭാരത മാതാ കോളേജ് ഗ്രൗണ്ടിൽ വെച്ചാണ് പരിപാടി അരങ്ങേറുന്നത്. (Countdown begins for dB night chapter 3)

സംഗീത പ്രേമികളുടെ പ്രിയ ബാൻഡുകളായ അവിയൽ (Avial), ജോബ് കുര്യൻ ലൈവ് (Job Kurian live), ബ്രോധ വി (Brodha V), ജോർഡിൻഡിയൻ (Jordindian), 43 മൈൽസ് (43 miles), പെർഫെക്റ്റ് സ്‌ട്രെയ്‌ഞ്ചേഴ്‌സ് (Perfect Strangers), കൃഷ്ണ (Crishna), ശ്രീജിത്ത് ദി ബിയേർഡ് (Sreejith the Beard), സൂപ്പ് (Souparnika aka Soup), ബിന്ദു അനിരുദ്ധൻ (Bindu Anirudhan) എന്നിവരാണ് ഈ സംഗീത നിശയിൽ അണിനിരക്കുന്നത്.

Read also: ‘സ്ത്രീകളുടെ മാനസികാരോഗ്യം കുടുംബവും സമൂഹവും അറിയേണ്ടത്’: അഭിമുഖം ഇന്ന് വൈകുന്നേരം 3 മണിക്ക്, സംശയങ്ങൾ ഡോക്ടറോട് ചോദിക്കാം!

കോഴിക്കോടിൻറെ മണ്ണിൽ തുടക്കം കുറിച്ച ഡിബി നൈറ്റിൻറെ മൂന്നാം ഭാഗമാണ് ഡിസംബർ 16-ന് കൊച്ചിയിൽ അരങ്ങേറുന്നത്. ഇന്ന് തന്നെ ബുക്ക് മൈ ഷോ ആപ്പ് വഴി നിങ്ങളുടെ ടിക്കറ്റുകൾ സ്വന്തമാക്കാം. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Book my show link

Story highlights: Countdown begins for dB night chapter 3