‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റർ 3’; നാളെ വൈകുന്നേരം 3:30 മുതൽ കൊച്ചി ഭാരതമാതാ കോളേജ് ഗ്രൗണ്ടിൽ

December 15, 2023

“ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റർ 3” യാഥാർഥ്യമാകാൻ ഇനി മണിക്കൂറുകൾ മാത്രം. കോഴിക്കോട്ടും തിരുവനന്തപുരത്തും ആവേശം തീർത്ത ഡിബി നൈറ്റിന് ഇക്കുറി വേദിയാവുന്നത് അറബിക്കടലിന്റെ റാണിയായ കൊച്ചി നഗരിയാണ്. നാളെ വൈകുന്നേരം 3:30 മുതൽ നടക്കുന്ന സംഗീതവിരുന്നിനായി ഭാരതമാതാ കോളേജ് ഒരുങ്ങിക്കഴിഞ്ഞു. (dB NIGHT by Flowers Chapter 3 comes to light tomorrow)

സംഗീത പ്രേമികളുടെ പ്രിയ ബാൻഡുകളായ അവിയൽ (Avial), ജോബ് കുര്യൻ ലൈവ് (Job Kurian live), ബ്രോധ വി (Brodha V), ജോർഡിൻഡിയൻ (Jordindian), 43 മൈൽസ് (43 miles), പെർഫെക്റ്റ് സ്‌ട്രെയ്‌ഞ്ചേഴ്‌സ് (Perfect Strangers), കൃഷ്ണ (Crishna), ശ്രീജിത്ത് ദി ബിയേർഡ് (Sreejith the Beard), സൂപ്പ് (Souparnika aka Soup), ബിന്ദു അനിരുദ്ധൻ (Bindu Anirudhan) എന്നിവരാണ് ഈ സംഗീത നിശയിൽ അണിനിരക്കുന്നത്.

Read also: ക്രിസ്മസ് കാലത്തെ ഏറ്റവും ജനപ്രിയ ഗാനം; 29 വർഷമായി ആളുകൾ ഏറ്റെടുത്ത ആ ഗാനം ഇതാണ്..

കോഴിക്കോടിൻറെ മണ്ണിൽ തുടക്കം കുറിച്ച ഡിബി നൈറ്റിൻറെ മൂന്നാം ഭാഗമാണ് നാളെ കൊച്ചിയിൽ അരങ്ങേറുന്നത്. ടിക്കറ്റുകൾ ബുക്ക് ചെയ്യാത്തവർക്ക് ഇപ്പോൾ തന്നെ ബുക്ക് മൈ ഷോ ആപ്പ് വഴി ടിക്കറ്റുകൾ സ്വന്തമാക്കാം. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Book my show link

Story highlights: