ഇനി ഏതാനും മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം; ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റർ 3’ ഇന്ന് കൊച്ചിയിൽ!

December 16, 2023

കോഴിക്കോട്ടും തിരുവനന്തപുരത്തും ആവേശം തീർത്ത സംഗീത നിശ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ഇനി കൊച്ചിയിൽ പാട്ടിന്റെ ലഹരി പകരാൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റർ 3′ ഇന്ന് ഭാരത മാതാ കോളേജ് ഗ്രൗണ്ടിൽ വെച്ചാണ് അരങ്ങേറുന്നത്. (countdown for db night by flowers chapter 3 )

സംഗീത പ്രേമികളുടെ പ്രിയ ബാൻഡുകളായ അവിയൽ (Avial), ജോബ് കുര്യൻ ലൈവ് (Job Kurian live), ബ്രോധ വി (Brodha V), ജോർഡിൻഡിയൻ (Jordindian), 43 മൈൽസ് (43 miles), പെർഫെക്റ്റ് സ്‌ട്രെയ്‌ഞ്ചേഴ്‌സ് (Perfect Strangers), കൃഷ്ണ (Crishna), ശ്രീജിത്ത് ദി ബിയേർഡ് (Sreejith the Beard), സൂപ്പ് (Souparnika aka Soup), ബിന്ദു അനിരുദ്ധൻ (Bindu Anirudhan) എന്നിവരാണ് ഈ സംഗീത നിശയിൽ അണിനിരക്കുന്നത്.

Read also: രോഹിത് സ്ഥാനമൊഴിഞ്ഞു; ഇനി മുംബൈയെ നയിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ

കൊച്ചി നഗരിയെ ആവേശം നിറയ്ക്കാൻ ഇഷ്ട സംഗീതജ്ഞരൊക്കെ എത്തുന്നത് ആസ്വാദകർക്ക് മറക്കാനാവാത്ത ഒരനുഭവം സമ്മാനിക്കുമെന്നത് തീർച്ച. സംഗീതം സിരകളിലേറുന്ന ഈ അസുലഭ മുഹൂർത്തം ആസ്വദിക്കാൻ സംഗീതപ്രേമികർക്ക് അവസരമൊരുക്കുകയാണ് ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്.

Story highlights- countdown for db night by flowers chapter 3