ജീവിതയാത്രയിൽ സ്വാധീനംചെലുത്തിയ വനിതകൾക്ക് നന്ദി പറയാൻ ഒരു സുവർണ്ണാവസരം..
പെണ്മയുടെ ആഘോഷമാണ് മാർച്ച് 8. സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും സമത്വത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും വേണ്ടി എല്ലാ വർഷവും മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആഘോഷിക്കുന്നു. ഇതാ, മറ്റൊരു വനിതാ ദിനം കൂടി എത്തിക്കഴിഞ്ഞു. ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഒരിക്കലെങ്കിലും വഴിത്തിരിവ് സൃഷ്ടിച്ചോ സ്വാധീനം ചെലുത്തിയോ കടന്നുപോകാത്ത വനിതകൾ വിരളമാണ്. അങ്ങനെയൊരാൾ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാക്കാം.
അപ്രതീക്ഷിതമായ ഒരു സാഹചര്യത്തിൽ തണലായ ഒരു സ്ത്രീ സുഹൃത്താകാം, ശക്തി പകർന്ന സഹപ്രവർത്തകയാകാം, കനിവുപകർന്ന അമ്മയോ സഹോദരിയോ അജ്ഞാതയായ ഒരു സ്ത്രീയോ ആരുമാകാം. അവർക്ക് ഈ വനിതാ ദിനത്തിൽ നന്ദി പറയാൻ ഒരു അവസരമൊരുക്കിയിരിക്കുകയാണ് ഫ്ളവേഴ്സ് ടി വി.
ഈ വനിതാ ദിനത്തിൽ നിങ്ങളുടെ ജീവിതത്തെ സ്വാധീനിച്ച ഒരു വനിതയ്ക്ക് ആകർഷകമായ നന്ദി കുറിപ്പ് എഴുതാം. ഫ്ളവേഴ്സ് ട്വ, ഫ്ളവേഴ്സ് ഓൺലൈൻ ഫേസ്ബുക്ക് പേജുകളിലും ഫ്ളവേഴ്സ് ടി വി ഇൻസ്റ്റാഗ്രാം പേജിലും പങ്കുവെച്ചിട്ടുള്ള പോസ്റ്റിന് താഴെ കമന്റുകളായി നിങ്ങളുടെ കുറിപ്പുകൾ പങ്കുവയ്ക്കാം. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ ഫ്ളവേഴ്സ് ഓൺലൈൻ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്. കുറിപ്പ് പങ്കുവയ്ക്കേണ്ട അവസാന തീയതി വനിതാ ദിനമായ മാർച്ച് എട്ടാണ്.
കുറിപ്പുകൾ പങ്കുവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം, 100 വാക്കുകളിൽ കുറയാൻ പാടില്ല എന്നുള്ളതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ ചിത്രം സഹിതം ഫ്ളവേഴ്സ് ഓൺലൈൻ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്.
Story highlights- women’s day contest 2022