ഒരു വർഷത്തിൽ 12 അല്ല 13 മാസങ്ങൾ; കൗതുകമായൊരു രാജ്യവും രസകരമായ ആചാരങ്ങളും
വർഷത്തിൽ 12 മാസങ്ങൾക്ക് പകരം 13 മാസങ്ങൾ ഉള്ള ഒരു രാജ്യത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും ഇത്തരം രസകരമായ ആചാരങ്ങളും വിശ്വാസങ്ങളുമുള്ള നിരവധിയിടങ്ങളുണ്ട് നമുക്ക് ചുറ്റും. പറഞ്ഞുവരുന്നത് എത്യോപ്യയിലെ ചില കൗതുകം നിറഞ്ഞ രീതികളെക്കുറിച്ചാണ്.
ടിക്ക് ടോക്കിലൂടെ ശ്രദ്ധിക്കപ്പെട്ട ‘ദി വൺ കെവിൻ’ അടുത്തിടെ ആഫ്രിക്കയിലെ ഈ രാജ്യത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും കാരണത്തെക്കുറിച്ചുമെല്ലാം വിശദീകരിക്കുകയുണ്ടായി. ഈ വിഡിയോയിൽ പറയുന്നത് പ്രകാരം മറ്റ് രാജ്യങ്ങളേക്കാൾ ഏഴ് വർഷം പിന്നിലാണ് എത്യോപ്യ. അവരുടെ കലണ്ടർ പ്രകാരം യേശുക്രിസ്തു ജനിച്ചത് ബിസി 7- ലാണ്, യേശുക്രിസ്തുവിന്റെ ജനനത്തീയതി അനുസരിച്ചാണ് ഇവിടുത്തെ കലണ്ടർ ഉള്ളത്. ഈ കലണ്ടറിൽ ഒരു വർഷത്തിൽ 13 മാസങ്ങളുണ്ട്. 12 മാസങ്ങൾക്കും മുപ്പത് ദിവസങ്ങൾ വീതമാണ് ഉള്ളത്, പതിമൂന്നാമത്തെ മാസത്തിൽ അഞ്ച് ദിവസവും ഒരു അധിവർഷത്തിൽ ആറു ദിവസവുമാണ് ഉള്ളത്. ഈ പതിമൂന്നാം മാസത്തെ പഗുമാ എന്നാണ് ഇവർ വിളിക്കുന്നത്.
Read also: എയ്ഡ്സ് ബാധിതരും അനാഥരും; തെരുവിൽ ഉപേക്ഷിക്കപ്പെട്ട നൂറോളം കുരുന്നുകൾക്ക് തുണയായി ഒരമ്മ
ജനുവരി ഒന്നിന് നമ്മൾ പുതുവത്‌സരം ആഘോഷിക്കുമ്പോൾ എത്യോപ്യക്കാർക്ക് സെപ്തംബർ 11 നാണ് പുതുവർഷാഘോഷം. അതുകൊണ്ടുതന്ന ഇവിടുത്തുകാരെ സംബന്ധിച്ചിടത്തോളം മറ്റ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായാണ് ഇവിടുത്തെ ഓരോ ആഘോഷങ്ങളും വരുന്നത്. അതേസമയം ഇവിടുത്തെ പലർക്കും ഗ്രിഗോറിയൻ കലണ്ടറിനെക്കുറിച്ചും കൃത്യമായ ധാരണങ്ങൾ ഉണ്ട്. അതിനാൽ ചിലർ ഇപ്പോഴും ആധുനീക കലണ്ടറിനൊപ്പം പുതിയ കലണ്ടറും ചേർത്ത് ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളിൽ നടക്കുന്നതിനെക്കുറിച്ച് ഇവിടെയുള്ള പലർക്കും കൃത്യമായ ധാരണങ്ങൾ ഉണ്ട്. ഇനി രണ്ട് കലണ്ടറും മാറിമാറി ഉപയോഗിക്കുമ്പോൾ ആശയക്കുഴപ്പത്തിലാകുമോ എന്ന ചിന്തയൊന്നും വേണ്ട, കാരണം അവർക്ക് ഇതൊക്കെ സിംപിൾ ആണത്രേ.
Story highlights: The country where a year lasts 13 months