ബിടിഎസ് ഗായകർക്കൊപ്പം എ ആർ റഹ്മാനും മകനും- ശ്രദ്ധനേടി ചിത്രങ്ങൾ
64-ാമത് ഗ്രാമി അവാർഡിൽ സംഗീത സംവിധായകൻ എ ആർ റഹ്മാൻ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. മകൻ അമീനും സംഗീത സംവിധായകനൊപ്പം ഗ്രാമിയിൽ പങ്കെടുത്തിരുന്നു. ഇരുവരും തങ്ങളുടെ സമൂഹമാധ്യമങ്ങളിലെ പേജുകളിൽ ഇവന്റിൽ നിന്നുള്ള സന്തോഷ നിമിഷങ്ങൾ പങ്കിട്ടു. ചിത്രങ്ങളിൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് ജനപ്രിയ കൊറിയൻ ബാൻഡ് ബിടിഎസിനൊപ്പമുള്ള ഇരുവരുടെയും ചിത്രമാണ്.
ജനപ്രിയ ബിടിഎസ് ബാൻഡിനൊപ്പം പോസ് ചെയ്തുകൊണ്ട് എ ആർ അമീൻ രണ്ട് ചിത്രങ്ങളാണ് പങ്കുവെച്ചത്. എ ആർ റഹ്മാൻ തന്റെ സംഗീത ശൈലികളിലൂടെ എന്നും വിസ്മയം സൃഷ്ടിക്കുന്ന താരമാണ്. അദ്ദേഹത്തിന്റെ അംഗീകാരങ്ങളുടെ പട്ടികയിൽ, രണ്ട് ഗ്രാമി അവാർഡുകൾ നേടിയിട്ടുണ്ട്. 2008-ൽ ഓസ്കാർ നേടിയ ‘സ്ലംഡോഗ് മില്യണയർ’ എന്ന ചിത്രത്തിന് വേണ്ടി രണ്ടു വിഭാഗങ്ങളിൽ എ ആർ റഹ്മാൻ രണ്ട് ടൈറ്റിലുകൾ നേടിയിരുന്നു.
കൊറിയൻ പോപ്പ് ബാൻഡായ ബിടിഎസ് ഇന്ന് ലോകമെമ്പാടും ആരാധകരുള്ള മ്യൂസിക് ബാൻഡ് ആണ്. പ്രസിദ്ധരായിരുന്നുവെങ്കിലും 24 മണിക്കൂറിനുള്ളിൽ പത്തു കോടി കാഴ്ചക്കാരുമായി ചരിത്രം കുറിച്ച ഡൈനമൈറ്റാണ് ബിടിഎസ് എന്ന ബോയ് ബാൻഡിനെ ലോകം മുഴുവൻ അറിയപ്പെടുന്നവരാക്കിയത്.
ആർഎം, വി, ജിൻ, ജിമിൻ, ജംഗ് കുക്ക്, സുഗ, ജെ-ഹോപ്പ് എന്നിവരാണ് ബിടിഎസ് ടീമിലുള്ളത്. കെ-പോപ്പ് ബാൻഡായ ബിടിഎസിന്റെ ആദ്യ ഇംഗ്ലീഷ് സിംഗിൾ ആയിരുന്നു ഡൈനമൈറ്റ്.
Story highlights- A R Rahman and his son Ameen with BTS