സംരക്ഷണത്തിനായി ഓരോ വർഷവും ചിലവഴിക്കുന്നത് 12 ലക്ഷം രൂപ; അതെന്ത് മരമെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ

April 1, 2022

ഒരു മരത്തിന്റെ സംരക്ഷണത്തിനായി വർഷം തോറും 12 ലക്ഷം രൂപ ചിലവഴിക്കുക, മരത്തിന്റെ കാവലിനായി നാല് ഉദ്യോഗസ്ഥരെ നിർത്തുക. ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ എന്തായിരിക്കും ഒരു മരത്തിന് ഇത്രയധികം പ്രത്യേകത എന്നായിരിക്കും എല്ലാവരുടെയും ചിന്ത. മധ്യപ്രദേശിലെ സൽമത്പൂരിലെ ഒരു കുന്നിലായാണ് സവിശേഷമായ ഈ മരം നിൽക്കുന്നത്.

ബോധി വൃക്ഷമാണ് റെയ്‌സൺ ജില്ലയിൽ കാണപ്പെടുന്ന ഈ വൃക്ഷം. സാക്ഷാൽ ശ്രീ ബുദ്ധന് ജ്ഞാനോദയം ലഭിച്ചു എന്ന് പറയപ്പെടുന്ന വൃക്ഷമാണ് ബോധി വൃക്ഷം. അതേ മരമാണ് മധ്യപ്രദേശിൽ ഇന്ന് കാണുന്ന ഈ മരം എന്നാണ് കരുതപ്പെടുന്നത്. യഥാർത്ഥ ബോധി വൃക്ഷത്തിന്റെ ഒരു ശിഖരം ശ്രീലങ്കയിലെ അനുരാധപുരിയിൽ എത്തിച്ച് നട്ടുവളർത്തിയിരുന്നുവെന്നും അവിടെ നിന്നും എത്തിച്ച ശിഖരം നട്ടു വളർത്തിയതാണ് ഇന്ന് മധ്യപ്രദേശിൽ കാണുന്ന ഈ വൃക്ഷമെന്നുമാണ് വിശ്വാസം.അതുകൊണ്ടുതന്നെ വലിയ പരിചരമാണ് ഈ മരത്തിന് നൽകി വരുന്നത്. മരത്തിന്റെ കേടുപാടുകൾ പരിഹരിക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനുമായി എല്ലാ പതിനഞ്ച് ദിവസം കൂടുമ്പോഴും മെഡിക്കൽ ചെക്കപ്പ് പോലും നടത്താറുണ്ട്. 

മരത്തിന്റെ സംരക്ഷണത്തിനും വളവും വെള്ളവും നൽകുന്നതിനായും പ്രത്യേകമായി ഒരുക്കിയ ഒരു വാട്ടർ ടാങ്കും ഇതിനോട് ചേർന്ന് സ്ഥാപിച്ചിട്ടുണ്ട്. 20 അടി ഉയരത്തിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ഈ മരം കാണുന്നതിനായി നിരവധി സഞ്ചാരികളും ഇവിടേക്ക് എത്താറുണ്ട്. എന്നാൽ മരത്തിൽ തൊടാനോ മറ്റുമുള്ള അവകാശം സഞ്ചാരികൾക്കില്ല.

Read also: എല്ലാ കുരുന്നുകൾക്കുംവേണ്ടി മലയാളത്തിന്റെ പ്രിയഗായിക പാടി…’ഉണ്ണി വാവാവോ…’, ഹൃദ്യം ഈ വിഡിയോ

നൂറേക്കറിൽ പരന്നു കിടക്കുന്ന വിജനമായ സ്ഥലത്താണ് ഈ മരം നട്ടിരിക്കുന്നത്. ഈ മരം വളരുമ്പോൾ കിലോമീറ്ററുകളോളം അകലെ നിന്ന് പോലും കാണാൻ കഴിയും. എന്നാൽ ഈ മരത്തിന്റെ ഒരു ശിഖരം ഒടിഞ്ഞാൽ പോലും ഇവിടുള്ളവർക്കും അധികൃതർക്കും വലിയ ടെൻഷനാണ്.

Story highlights: A Tree Which Is Has Been Enjoying A VIP Treatment