‘ഇവൾ കതിർ’; തമിഴ്‌ പെൺകൊടിയായി അഹാന- വേറിട്ട ചാരുതയിൽ ചിത്രങ്ങൾ

April 4, 2022

മലയാളികളുടെ പ്രിയ നായികയാണ് അഹാന കൃഷ്ണ. അഭിനയത്തിനൊപ്പം സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി. സോഷ്യൽ മീഡിയയുടെ പൾസ് അറിയാവുന്നവർ എന്നാണ് അഹാനയെയും സഹോദരിമാരെയും പൊതുവെ വിശേഷിപ്പിക്കാറുള്ളത്. കാരണം, പേജുകൾ എത്രത്തോളം സജീവമാക്കിവയ്ക്കണം എന്നതിൽ കൃത്യമായ പദ്ധതി ഇവർക്കുണ്ട്. ഇപ്പോഴിതാ, മനോഹരമായ ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ.

മനോഹരമെന്നത് മാത്രമല്ല, തികച്ചും വ്യത്യസ്തവുമാണ് ഈ ചിത്രങ്ങൾ. കതിർ എന്ന പേരിലാണ് ഈ ചിത്രങ്ങൾ അഹാന അവതരിപ്പിച്ചിരിക്കുന്നത്. ഒരു തമിഴ് പെൺകൊടിയുടെ രൂപഭാവങ്ങളും മോഡേൺ ലുക്കും സമന്വയിപ്പിച്ചാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഒരു പുൽത്തകിടിയുടെ പശ്ചാത്തലത്തിലാണ് ഈ ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്.

2014ൽ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസിലൂടെ ഫർഹാൻ ഫാസിലിനൊപ്പം അഭിനയ ലോകത്തേക്ക് ചുവടുവെച്ച മലയാള നടിയാണ് അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലും കഴിവ് തെളിയിച്ച അഹാന ‘തോന്നൽ’ എന്ന മ്യൂസിക് വിഡിയോയിലൂടെ സംവിധായികയായും അരങ്ങേറ്റം കുറിച്ചിരുന്നു.

ലൂക്ക, പതിനെട്ടാം പടി എന്നീ മലയാള സിനിമകളിലെ അഭിനയത്തിലൂടെയാണ് അഹാന ശ്രദ്ധേയയാകുന്നത്. സ്റ്റുഡിയോ സ്റ്റോറീസ് ആൻഡ് തോട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്ന് നിർമ്മിച്ച് അരുൺ ബോസ് സംവിധാനം ചെയ്ത 2019 ലെ ലൂക്ക എന്ന സിനിമയിൽ നടൻ ടൊവിനോ തോമസിനൊപ്പം അഭിനയിച്ചതാണ് അഹാനയുടെ കരിയറിൽ വഴിത്തിരിവായത്.

Read Also: അല്ല, ആരാണപ്പോൾ കാട്ടിലെ രാജാവ്? – ആനക്കൂട്ടത്തെ കണ്ട് ഭയന്നോടി സിംഹങ്ങൾ

അതേസമയം, നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഹാന അഭിനയത്തിൽ സജീവമാകുകയാണ്. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. 

Story highlights- ahaana krishna’s extra ordinary photoshoot