അല്ല, ആരാണപ്പോൾ കാട്ടിലെ രാജാവ്? – ആനക്കൂട്ടത്തെ കണ്ട് ഭയന്നോടി സിംഹങ്ങൾ

April 3, 2022

കാട്ടിലെ രാജാവെന്നാണ് സിംഹം അറിയപ്പെടുന്നത്. ആരെയും ഭയക്കാതെ, എല്ലാ മൃഗങ്ങളെയും ഭയപ്പെടുത്തി അക്രമാസക്തമായി നടക്കുന്ന സിംഹത്തെ മാത്രമേ ജീവിതത്തിലും സിനിമയിലുമെല്ലാം നമ്മൾ കണ്ടിട്ടുള്ളു. എന്നാൽ, സിംഹം കൂട്ടമായി നിന്നാൽ പോലും ഭയന്നോടുന്ന ജീവിയാണ് എന്നുപറഞ്ഞാൽ അവിശ്വസനീയമെന്നു തോന്നാം.

ഒരുകൂട്ടം ആനകൾ നടന്നടുക്കുമ്പോൾ ഭയന്നോടുന്ന സിംഹങ്ങളുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കുട്ടിയാനകളാണ് അധികവും ആനസംഘത്തിനൊപ്പം ഉണ്ടായിരുന്നത്. ഒരു മൈതാനത്ത് കിടന്നിരുന്ന സിംഹങ്ങൾ എല്ലാം പെട്ടെന്നുതന്നെ വിരണ്ടോടുന്നത് വിഡിയോയിൽ കാണാം.

അനിമൽകോട്ടെറി പോസ്റ്റ് ചെയ്ത വിഡിയോ ഒട്ടേറെ കാഴ്‌ചകൾ നേടി. കൂടാതെ കാട്ടിലെ ‘രാജാവ്’ ആരാണെന്നു ചോദിച്ചുകൊണ്ട് രസകരമായ കമന്റുകളും വിഡിയോയുടെ താഴെ എത്തി.

കാടിന്റെ രാജാവാണ് സിംഹം. പുറമെ നോക്കുന്ന മനുഷ്യർക്ക് ആ തലയെടുപ്പും നടപ്പും ശൗര്യവുമെല്ലാം കാണുമ്പോൾ തര്ക്കവും ഇക്കാര്യത്തിൽ ഉണ്ടാകില്ല. എന്നാൽ, അത്രക്ക് ധൈര്യമുള്ളവയല്ല യഥാർത്ഥത്തിൽ സിംഹം എന്ന് സൂചിപ്പിക്കുന്ന മറ്റൊരു വിഡിയോയും അടുത്തിടെ ശ്രദ്ധനേടിയിരുന്നു.

ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വിഡിയോയിൽ, സിംഹം സ്വയരക്ഷക്കായി മരത്തിൽ പറ്റിപ്പിടിച്ച് തൂങ്ങിക്കിടക്കുന്നത് കാണാം. ഒരു കൂട്ടം പോത്തുകൾ മരത്തിന് പിന്നിൽ നടക്കുന്നതും വിഡിയോയിലുണ്ട്. പോത്തുകൾ പോകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഭയന്ന സിംഹം മരത്തിൽ തൂങ്ങിക്കിടക്കാൻ കഠിനമായി ശ്രമിക്കുന്നു.

Read Also: നൃത്തച്ചുവടുകളുമായി പ്രിയതാരം; ശ്രദ്ധനേടി അനുശ്രീ പങ്കുവെച്ച ചിത്രങ്ങൾ

ലയൺ കിംഗ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രസകരമായ കമന്റുകളാണ് ആളുകൾ അധികവും പങ്കുവെച്ചത്.അതേസമയം, കുറച്ചുനാൾമുമ്പ് നിലത്തുനോക്കാതെ നടന്ന് വെള്ളത്തിൽ വീണ ഒരു സിംഹത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തിയിരുന്നു. 

Story highlights- lions run for it after herd of elephants shows up