സ്പെല്ലിങ് തെറ്റിയാലും ആശംസയിൽ നിറയെ സ്നേഹം- പൃഥ്വിയുടേയും സുപ്രിയയുടെയും വിവാഹവാർഷികത്തിന് ആലി ഒരുക്കിയ സമ്മാനം

April 26, 2022

അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്. ഭാര്യ സുപ്രിയയും ഇടയ്ക്കിടെ സോഷ്യല്‍മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകള്‍ അലംകൃതയേയും പരിചിതമാണ് ആരാധകര്‍ക്ക്. ആലിയുടെ വിശേഷങ്ങള്‍ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സുപ്രിയയുടെയും പൃഥ്വിരാജിന്റേയും വിവാഹവാർഷികദിനത്തിൽ ആലി ഒരുക്കിയ സമ്മാനമാണ് സോഷ്യൽ ഇടങ്ങളുടെ മനം കവരുന്നത്.

ഏപ്രിൽ 25 നായിരുന്നു ഇരുവരുടെയും വിവാഹവാർഷികം. മാതാപിതാക്കളുടെ വിവാഹ വാർഷികത്തോടനുബന്ധിച്ച് ഒരു കുടുംബചിത്രം വരച്ച് നില്കിയിരിക്കുകയാണ് ഈ കുഞ്ഞുമോൾ. ഒപ്പം ഹാപ്പി വെഡിങ് ആനിവേഴ്‌സറി എന്നും ഈ കുരുന്ന് കുറിച്ചിട്ടുണ്ട്. പ്രിയപ്പെട്ട മമ്മയ്ക്കും ഡാഡയ്ക്കും ആനിവേഴ്‌സറി വിഷസ്, ആനിവേഴ്‌സറിയുടെ സ്പെല്ലിങ് തെറ്റാണെന്ന് അറിയാം. എന്നാൽ നിങ്ങൾ ഇത് നിങ്ങൾ എൻജോയ് ചെയ്യുമെന്നുറപ്പാണ്. ഈ വാർഷികത്തിൽ രണ്ടുപേരും ഒന്നിച്ചല്ലാത്തത് വിഷമം ഉണ്ടാക്കുന്നു, ഇത് നിങ്ങളുടെ പതിനൊന്നാമത്തെ വെഡിങ് ആനിവേഴ്‌സറിയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നുമൊക്കെയാണ് ആലി കുറിച്ചിരിക്കുന്നത്.

ആലിയുടെ രസകരമായ ആനിവേഴ്‌സറി വിഷസ് സമൂഹമാധ്യമങ്ങളിലൂടെ സുപ്രിയയാണ് പങ്കുവെച്ചിരിക്കുന്നത്. അതേ ആരാധകർ ഉൾപ്പെടെ നിരവധിപ്പേരാണ് ഇയ്യ്‌ കുരുന്നിന്റെ ആശംസയ്ക്ക് പിന്തുണയാരിച്ചുകൊണ്ട് എത്തുന്നത്. സ്പെല്ലിങ് ഒക്കെ എന്തിരിക്കുന്നു, ആ കുറിപ്പിൽ നിറയെ സ്നേഹമാണ് എന്നൊക്കെയാണ് ചിത്രത്തിന് ലഭിക്കുന്ന കമന്റുകൾ.

Read also: നീയറിഞ്ഞോ മേലെ മാനത്ത്… പ്രേം നസീറിന്റെ ക്ഷണം സ്വീകരിച്ച് വേദിയിൽ പാട്ടുപാടി മോഹൻലാലും എംജി ശ്രീകുമാറും- അപൂർവ വിഡിയോ

അതേസമയം, സിനിമയിൽ തിരക്കേറുകയാണ് പൃഥ്വിരാജിന്. സംവിധായകനായും നിർമാതാവായും നായകനായുമെല്ലാം തിരക്കിലാണ് താരം. ഇപ്പോൾ ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി തിരക്കിലാണ് താരമിപ്പോൾ.

Story highlights: Alamkritha wishes goes viral