ജോൺസൺമാസ്റ്ററുടെ ഓർമ്മകളുമായി അമൃതവർഷിണിയുടെ ഗാനം; പാട്ട് വേദിയിലെ അനുഗ്രഹീത നിമിഷങ്ങൾ

April 27, 2022

മലയാളികൾക്ക് എക്കാലവും ഓർമ്മിക്കാൻ ഒരുപിടി മികച്ച ഗാനങ്ങൾ സമ്മാനിച്ചതാണ് ജോൺസൺ മാസ്റ്റർ. മലയാളികൾ ഹൃദയത്തിലേറ്റിയതാണ് അദ്ദേഹത്തിന്റെ ഓരോ ഗാനങ്ങളേയും. ഇപ്പോഴിതാ ജോൺസൺ മാസ്റ്ററുടെ ഒരു മനോഹരഗാനവുമായി എത്തുകയാണ് ടോപ് സിംഗർ വേദിയിലെ കുരുന്ന് ഗായിക അമൃതവർഷിണി. ‘മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം മെല്ലെ തുറന്നതാരോ…’ എന്ന മാളൂട്ടിയിലെ ഗാനമാണ് പ്രേക്ഷകർക്കായി അമൃതവർഷിണി ആലപിക്കുന്നത്. അതിഗംഭീരമായാണ് ഈ കുഞ്ഞുമോൾ ഈ ഗാനം ആലപിക്കുന്നത്. പഴവിള രമേശന്റെ വരികൾക്ക് ജോൺസൺ മാസ്റ്റർ സംഗീതം നൽകിയ ഗാനം സിനിമയിൽ ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസാണ്.

അതേസമയം പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ മികച്ച പ്രതികരണത്തോടെ ഇടം നേടിയ പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. കുട്ടിപ്പാട്ടുകാരുടെ മനോഹരഗാനങ്ങള്‍ക്ക് ആരാധകരും ഏറെയാണ്. സ്വരമാധുര്യംകൊണ്ടും ആലാപനമികവുകൊണ്ടും ഏറെ ശ്രദ്ധേയനായതാണ് ടോപ് സിംഗറിലെ അമൃതവർഷിണി എന്ന കൊച്ചുഗായികയും. മലയാളികള്‍ എക്കാലത്തും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന മനോഹരഗാനവുമായാണ് ഈ കുഞ്ഞുഗായിക ഓരോ തവണയും വേദിയിൽ എത്തുന്നത്. ഇത്തവണയും അതിഗംഭീരമായാണ് അമൃതവർഷിണി ഗാനം ആലപിക്കുന്നത്.

സംഗീത പ്രേമികൾ കേൾക്കാൻ കൊതിക്കുന്ന സുന്ദര ഗാനങ്ങളുമായി എത്തുന്ന കുട്ടികുറുമ്പുകൾ മാറ്റുരയ്ക്കുന്ന ടോപ് സിംഗർ വേദി ഇതിനോടകം മലയാളി പ്രേക്ഷകരുടെ ഇഷ്ട ഇടമായി മാറിക്കഴിഞ്ഞു. ആലാപന മികവിനപ്പുറം നിഷ്കളങ്കത നിറഞ്ഞ വർത്തമാനങ്ങൾക്കൊണ്ടും കുസൃതികൾക്കൊണ്ടും ടോപ് സിംഗർ വേദി ഏറെ മനോഹരമാണ്. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും നിത്യ സുന്ദരമായി നിലനില്‍ക്കുന്ന ഗാനങ്ങളുമായി വന്ന് പ്രേക്ഷക ഹൃദയം കവരുന്ന കുരുന്ന് ഗായകരുടെ എപ്പിസോഡുകൾക്കായി കാത്തിരിക്കാറുമുണ്ട് പ്രേക്ഷകർ.

Story highlights: Amruthavarshini beautiful performance