വാണിയമ്മയുടെ പാട്ടുപാടി വിസ്മയിപ്പിക്കാൻ അമൃതവർഷിണി; അമ്മയുടെ അനുഗ്രഹം കിട്ടിയ കുട്ടിയെന്ന് ജഡ്ജസ്, അത്ഭുതം ഈ ആലാപനമികവ്
സംഗീതാസ്വാദകരുടെ സ്നേഹം ആവോളം ഏറ്റുവാങ്ങിയ ഗായികയാണ് വാണിയമ്മ. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ പിന്നണി ഗാനരംഗത്ത് സജീവമായിരുന്ന വാണി ജയറാം, ഒരുപിടി നല്ല ഗാനങ്ങൾ മലയാളികൾക്കും സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ വാണിയമ്മ പാടി അവിസ്മരണീയമാക്കിയ ഗാനവുമായി ടോപ് സിംഗർ വേദിയിൽ എത്തുകയാണ് പാട്ട് കൂട്ടിലെ കൊച്ചുമിടുക്കി അമൃതവർഷിണി. ‘യുദ്ധഭൂമി’ എന്ന ചിത്രത്തിലെ ‘ആഷാഢമാസം ആത്മാവിൽ മോഹം…’ എന്ന മലയാളികളുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനമാണ് വേദിയിൽ അമൃതവർഷിണി പാടുന്നത്.
അതിഗംഭീരമായി പാട്ട് വേദിയിൽ ഈ ഗാനം ആലപിക്കുന്നുണ്ട് ഈ കുഞ്ഞുമോൾ. അമൃതവർഷിണിയുടെ പാട്ടിന് മികച്ച സ്വീകാര്യതയും വേദിയിൽ നിന്നും ലഭിച്ചു. പ്രേക്ഷകരെയും വിധികർത്താക്കളെയുമടക്കം ഒരുപോലെ സംഗീതത്തിന്റെ അതിമനോഹരമായ മറ്റൊരു ലോകത്തേക്ക് എത്തിക്കാൻ ഈ കുരുന്നിന്റെ ആലാപനത്തിന് കഴിയുന്നുണ്ട്. പാട്ട് കൂട്ടിലെ മികച്ച ഗായകരിൽ ഒരാളാണ് അമൃതവർഷിണി. അതുകൊണ്ടുതന്നെ ഈ കൊച്ചുഗായികയുടെ പാട്ടിനായി കാത്തിരിക്കാറുമുണ്ട് ആരാധകർ.
അതേസമയം മലയാളികളുടെ അടക്കം സംഗീതപ്രേമികളുടെ മുഴുവൻ ഹൃദയത്തിൽ ഇടംനേടിയ ഗായികയാണ് വാണിജയറാം. അന്യഭാഷയിൽ നിന്ന് വന്ന് മലയാളിയുടെ സ്നേഹാദരങ്ങൾ ആവോളം ഏറ്റുവാങ്ങിയ ആദ്യകാല ഗായികമാരിൽ പ്രമുഖയാണ് വാണി ജയറാം. 1975 മുതൽ ഒരു ദശകത്തോളം മലയാള സിനിമാ ഗാനങ്ങൾ കൈയടിവെച്ച ഗായികരിൽ ഒരാളുകൂടിയാണ് വാണിയമ്മ. പതിനാലോളം ഭാഷകളിൽ പാടിയിട്ടുള്ള വാണിയമ്മ.
ആഷാഢമാസം ആത്മാവിൽ മോഹം, നാടൻ പാട്ടിലെ മൈന, വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, കടക്കണ്ണിലൊരു കടൽ കണ്ടു, തിരുവോണപ്പുലരിതൻ, ഏതോ ജൻമകല്പനയിൽ, സീമന്തരേഖയിൽ, മറഞ്ഞിരുന്നാലും മനസിന്റെ കണ്ണിൽ, ഓലഞ്ഞാലിക്കുരുവി തുടങ്ങി നിരവധി ഗാനങ്ങളാണ് വാണിയമ്മയുടെ ശബ്ദത്തിലൂടെ മലയാളികൾ ഇതിനോടകം കേട്ടാസ്വദിച്ചത്.
Story highlights: Amruthavarshini singing Vaniyamma Song goes viral