ഇത് വിജയത്തിന്റെ പാഠങ്ങൾ; ശ്രദ്ധനേടി ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ബാലന്റെ വിഡിയോ
സമൂഹമാധ്യമങ്ങൾ ജനപ്രിയമായതോടെ ദിവസവും നിരവധി ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തുന്നുണ്ട്. കൗതുകം നിറഞ്ഞ ചിത്രങ്ങൾക്കൊപ്പം തന്നെ കാഴ്ചക്കാരെ ഏറെ ചിന്തിപ്പിക്കുന്ന വിഡിയോകളും ഇന്ന് നമുക്കിടയിൽ നിരവധിയാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു കുഞ്ഞിന്റെ വിഡിയോയാണ് സോഷ്യൽ ഇടങ്ങളുടെ ഹൃദയം കവരുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാൻ വിധം പ്രചോദനംകുന്ന വിഡിയോയാണ് ഇതെന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ഇത് പങ്കുവെച്ചിരിക്കുന്നത്.
ജലാശയത്തിൽ നിന്നും മീൻ പിടിയ്ക്കുന്ന ഒരു ബാലന്റെ വിഡിയോയാണ് ദൃശ്യങ്ങളിൽ കാണുന്നത്. കൈയിൽ ഒരു സഞ്ചിയും മീൻ പിടിയ്ക്കുന്ന ഉപകരണവുമായി പുഴയ്ക്കരികിലേക്ക് ഒരു കുരുന്ന് എത്തുന്നതും അവിടെ വെച്ച് ഒരു ഉപകരണത്തിന്റെ സഹായത്തോടെ വെള്ളത്തിലേക്ക് ചൂണ്ട ഇടുന്നതും വിഡിയോയിൽ കാണാം. ചൂണ്ടയിട്ടതിന് ശേഷം കുറച്ച് സമയം ഈ ബാലൻ പുഴക്കരയിൽ വെയ്റ്റ് ചെയ്തിരിക്കുന്നുണ്ട്. അല്പസമയത്തിന് ശേഷം ഈ കുഞ്ഞ് രണ്ട് വലിയ മീനുകളെ പിടിച്ച് സഞ്ചിയിലാക്കി കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.
സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ വളരെ ലളിതമാണെങ്കിലും ഇത് വളരെ അർത്ഥവത്തായ ഒരു വിഡിയോ ആണെന്നാണ് കാഴ്ച്ചക്കാരുടെ മുഴുവൻ അഭിപ്രായം. കഠിനാധ്വാനവും നിശ്ചയദാർഢ്യവും ക്ഷമയും ഒന്നുചേർന്ന ഈ വിഡിയോ വിജയത്തിലേക്കുള്ള പാഠങ്ങളാണ് നമ്മെ പഠിപ്പിക്കുന്നത് എന്നാണ് വിഡിയോ പങ്കുവെച്ചുകൊണ്ട് ആനന്ദ് മഹീന്ദ്രയും പങ്കുവെച്ചത്. ജീവിതത്തിൽ വിജയം നേടിയ ഓരോ ആളുകളുടെയും ചവിട്ടുപടികൾ മറ്റുള്ളവർക്ക് പ്രചോദനം ആകുന്നതാണ്, ഇത്തരത്തിൽ നിരവധി ആളുകൾക്ക് പ്രചോദനം പകരാൻ കഴിയുന്നത് കൂടിയാണ് ഈ കുരുന്നിന്റെ വിഡിയോ.
This showed up in my inbox without commentary. It is strangely calming to watch in an increasingly complex world. A ‘short story’ that proves: Determination + Ingenuity + Patience = Success pic.twitter.com/fuIcrMUOIN
— anand mahindra (@anandmahindra) April 1, 2022
Story highlights: Anand Mahindra shares an inspiring video