നൃത്തച്ചുവടുകളുമായി പ്രിയതാരം; ശ്രദ്ധനേടി അനുശ്രീ പങ്കുവെച്ച ചിത്രങ്ങൾ

വെള്ളിത്തിരയിൽ അഭിനയ വിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്രതാരങ്ങളില്‍ ഏറെപ്പേരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പംതന്നെ മറ്റ് വിശേഷങ്ങളും താരങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ചലച്ചിത്രതാരം അനുശ്രീയും. ഇടയ്ക്കിടെ ഇന്‍സ്റ്റഗ്രാമില്‍ രസകരമായ റീലുകള്‍ താരം പങ്കുവയ്ക്കാറുമുണ്ട്. ഒപ്പം സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ ശ്രദ്ധ ആകര്‍ഷിക്കുകയാണ് അനുശ്രീ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ. നൃത്തച്ചുവടുകൾ വയ്ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മികച്ച സ്വീകാര്യതയും നേടിക്കഴിഞ്ഞു താരത്തിന്റെ ഡാൻസിംഗ് പോസിലുള്ള ഫോട്ടോകൾ.
മോഹൻലാലിനൊപ്പം ജിത്തു ജോസഫിന്റെ ട്വൽത്ത് മാൻ എന്ന ചിത്രത്തിലും താരം ഒരു മുഖ്യകഥാപാതത്തെ അവതരിപ്പിച്ചിട്ടുണ്ട് എന്നാണ് സൂചന. ദെസ്വിൻ പ്രേം സംവിധാനം ചെയ്യുന്ന ‘താര’ എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിൽ ‘സിതാര’ എന്ന കഥാപാത്രമായാണ് അനുശ്രീ വേഷമിടുന്നത്. ഒപ്പം സിനിമയിൽ നായകനായി സനല്‍ അമൻ ആണ് എത്തുന്നത്.
മിനിസ്ക്രീനിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുശ്രീ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ചിത്രത്തില്‍ അനുശ്രീ അവതരിപ്പിച്ച കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം മികച്ച സ്വീകാര്യത നേടി. റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന് എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Story highlights: Anusree’s dancing steps images goes viral on Social Media