‘സ്‌ഫടികം’ വീണ്ടും റിലീസ് ചെയ്യുമെന്ന് ഭദ്രൻ; വീണ്ടും തിയേറ്ററിൽ എത്തിക്കുന്നത് പുതിയ തലമുറയ്ക്ക് വേണ്ടി
ചില സിനിമകൾ കാലഘട്ടത്തെ അതിജീവിച്ചു കൊണ്ട് നില നിൽക്കും. അത് കൊണ്ടാണ് അത്തരം ചിത്രങ്ങളെ ക്ലാസിക്കുകൾ എന്ന് വിളിക്കുന്നത്. മലയാള സിനിമയിലെ ക്ലാസ്സിക്കാണ് ‘സ്‌ഫടികം.’ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ ഭദ്രൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ ആടുതോമയായി എത്തി മലയാളികളെ ആവേശം കൊള്ളിച്ചത് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ മോഹൻലാലാണ്. റിലീസ് ചെയ്‌ത് 27 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകർ ആഘോഷിക്കുന്ന ഒരു ചിത്രം കൂടിയാണ് ‘സ്‌ഫടികം.’
സമൂഹമാധ്യമങ്ങളിൽ പുതുതലമുറയും ആവേശത്തോടെ ഏറ്റെടുത്തിട്ടുള്ള ഒരു ചിത്രമാണ് ‘സ്‌ഫടികം.’ തലമുറകളെ അതിജീവിച്ച് നിൽക്കാൻ വളരെ കുറച്ച് ചിത്രങ്ങൾക്കേ കഴിയാറുള്ളു. പുതുതലമുറയും വളരെയധികം ആസ്വദിക്കുന്ന ചിത്രം കൂടിയാണ് ‘സ്‌ഫടികം.’
ഇപ്പോൾ സ്‌ഫടികത്തെ പറ്റി സംവിധായകൻ പങ്കുവെച്ച ഒരു കുറിപ്പാണ് ആരാധകരുടെ ഇടയിൽ വൈറലാവുന്നത്. സ്‌ഫടികം 27 വർഷങ്ങൾ പൂർത്തിയായ വേളയിൽ ഭദ്രൻ സമൂഹമാധ്യമങ്ങളിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ചിത്രത്തിന് വീണ്ടും ഒരു റിലീസുണ്ടാവുമെന്നാണ് ഭദ്രൻ പറഞ്ഞത്. അതിന് താഴെ വന്ന ഒരു ആരാധകന്റെ കമന്റിന് മറുപടിയായാണ് ഭദ്രൻ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിട്ടത്.
Read More: ഒടുവിൽ റോക്കി ഭായിയും പറഞ്ഞു ‘ചാമ്പിക്കോ’; കൊച്ചിയെ ഇളക്കി മറിച്ച് യാഷിന്റെ മമ്മൂക്ക ഡയലോഗ്
‘സ്‌ഫടികത്തെ’ വെല്ലുന്ന പുതിയൊരു സിനിമ സൃഷ്ടിച്ചു കൂടെ എന്ന ആരാധകന്റെ കമന്റിനാണ് ഭദ്രൻ മറുപടി പറഞ്ഞത്. സ്‌ഫടികം വീണ്ടും റിലീസ് ചെയ്യാൻ പതിനായിരക്കണക്കിന് ആളുകളുടെ കത്തുകളും അഭ്യർത്ഥനകളും ഉണ്ടായിരുന്നെന്നും പുതിയ തലമുറക്ക് ബിഗ് സ്‌ക്രീനിൽ കാണാൻ വേണ്ടിയാണ് ചിത്രം റീറിലീസ് ചെയ്യുന്നതെന്നും ഭദ്രൻ പറഞ്ഞു. താനിതുവരെ ചിത്രം പൂർണമായും കണ്ടിട്ടില്ലെന്നും ഭദ്രൻ കൂട്ടിച്ചേർത്തു. ആരാധകർ ഏറ്റവും മികച്ചതെന്ന് പറയുമ്പോഴും ചിത്രത്തിൽ പിഴവുകളുള്ളതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും ഭദ്രൻ പറഞ്ഞു.
Story Highlights: Bhadran about sphadikam rerelease