ഓർമ്മകളിൽ നിറയുന്ന ഗാനങ്ങളുടെ മധുരം; ആസ്വാദകമനം കവർന്ന് ബിന്നി കൃഷ്ണകുമാറിന്റെ ശബ്ദം
സംഗീത ലോകത്തെ ശ്രദ്ധേയ ദമ്പതികളാണ് കൃഷ്ണകുമാറും ബിന്നി കൃഷ്ണകുമാറും. സൂര്യ ഫെസ്റ്റിവലിലെയും നവരാത്രി ആഘോഷങ്ങളിലെയും സജീവ സാന്നിധ്യമായ ഇവർ പിന്നണി ഗാനരംഗത്തും ശ്രദ്ധേയരാണ്. മകൾ ശിവാംഗിയും സംഗീത ലോകത്തെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു. പിന്നണി ഗായികയായ ബിന്നി കൃഷ്ണകുമാർ ചെറുപ്പംമുതൽതന്നെ സംഗീതത്തെ ഉപാസിക്കുന്ന കലാകാരിയാണ്. ഫ്ളവേഴ്സ് ടോപ് സിംഗറിൽ വിധികർത്താവായി എത്തിയപ്പോഴും ബിന്നിയ്ക്ക് പാടാനുണ്ടായിരുന്നത് ഓർമ്മകളിലെ മധുരമൂറും ഗാനങ്ങളായിരുന്നു.
മലയാളികളുടെ മനസ്സിൽ എക്കാലത്തും നറുമണം വീശുന്ന ഗൃഹാതുര ഗാനങ്ങൾ ആലപിച്ചുകൊണ്ട് ശ്രദ്ധനേടുകയാണ് ബിന്നി കൃഷ്ണകുമാർ. ബിന്നി പാടുമ്പോൾ അത് കാതിനും കണ്ണിനും ഇമ്പമുള്ള കാഴ്ചയാണ് സമ്മാനിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. 1989-ൽ കലാതിലകപട്ടം നേടിയ ബിന്നി കൃഷ്ണകുമാർ ഒരു സംഗീത കുടുംബത്തിൽ നിന്നാണ്. സഹോദരൻ വയലിൻ അധ്യാപകനാണ്. ബിന്നിയുടെ മൂന്ന് സഹോദരിമാരും സംഗീത അധ്യാപകരാണ്. കർണാടക സംഗീതം, പാരായണം, നൃത്തം, മോണോആക്ട് എന്നിവയിൽ പ്രാഗൽഭ്യം തെളിയിച്ചിരുന്ന ബിന്നി തൊടുപുഴ സ്റ്റാർ എന്നാണ് അറിയപ്പെട്ടിരുന്നത്.
Read Also: അടുത്ത 5 ദിവസം വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശങ്ങൾ
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയ സംഗീത റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. സമൂഹമാധ്യമങ്ങളിലും ടോപ് സിംഗർ എപ്പിസോഡുകൾ ശ്രദ്ധേയമാകാറുണ്ട്. ഓരോ വിശേഷ ദിവസങ്ങളിലും വളരെയധികം വൈവിധ്യമാർന്ന പരിപാടികൾ ഫ്ളവേഴ്സ് ടി വി പ്രേക്ഷകർക്കായി ഒരുക്കാറുണ്ട്. സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള കലാകാരന്മാരെ ഉൾപ്പെടുത്തിയാണ് ഓരോ പരിപാടികളും ഒരുക്കാറുള്ളത്. അതേസമയം, ടോപ് സിംഗർ വേദിയിലെ പോരാട്ടം കൂടുതൽ രസകരവും സജീവവുമാകുകയാണ്. ഓരോ റൗണ്ടിലും വ്യത്യസ്തമായ ഗാനങ്ങളുമായി അമ്പരപ്പിക്കാനുള്ള ഒരുക്കത്തിലാണ് മത്സരാർത്ഥികൾ.
Story highlights- binni krishnakumar’s performance