‘മമ്മൂക്കാ..’; ആർപ്പുവിളിച്ചും ചിത്രം പകർത്തിയും വിദേശികളും- ബുർജ് ഖലീഫയിൽ സേതുരാമയ്യരുടെ മുഖം തെളിഞ്ഞപ്പോൾ- വിഡിയോ

April 30, 2022

ഇതിഹാസ താരം മമ്മൂട്ടിയുടെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘സിബിഐ’ സീരീസിന്റെ വരാനിരിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ഭാഗം. ചിത്രം മേയ് ഒന്നുമുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘സിബിഐ 5 –ദ ബ്രെയിൻ’ എന്ന പേരിലാണ് ചിത്രം എത്തുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. മമ്മൂട്ടി, രഞ്ജി പണിക്കർ, രമേഷ് പിഷാരടി തുടങ്ങിയവർ ബുർജ് ഖലീഫയിൽ ട്രെയ്‌ലർ റിലീസ് ചെയ്യുന്നത് കാണാൻ എത്തിയിരുന്നു. ഇപ്പോഴിതാ, ട്രെയ്‌ലർ റിലീസിനിടയിലെ മമ്മൂട്ടിക്ക് ലഭിച്ച സ്വീകരണം ശ്രദ്ധനേടുകയാണ്.

സിബിഐ സീരീസിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭാഗത്തിന്റെ പ്രഖ്യാപനം മുതൽ, സേതുരാമയ്യർ എന്ന കഥാപാത്രത്തിന്റെ അതേ ലുക്ക് നടൻ മമ്മൂട്ടി അവതരിപ്പിക്കുമോ എന്ന കാര്യത്തിൽ ആരാധകർ ആകാംക്ഷയിലായിരുന്നു.മോഷൻ പോസ്റ്ററും ട്രെയ്‌ലറും എത്തിയതോടെ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് മുൻചിത്രങ്ങളിലേത് തന്നെയാണ് എന്ന് ഉറപ്പിച്ചിരിക്കുകയാണ്.

Read Also: ഈ കാഴ്ച നിങ്ങളോട് പറയുന്നത് ട്രാഫിക് നിയമങ്ങളോടുള്ള ഇന്ത്യൻ ഡ്രൈവർമാരുടെ അവഗണന- ചർച്ചയായി വിഡിയോ

സഞ്ജയ് ഗാന്ധി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണവും സിനിമയിലുണ്ടാകുമെന്ന സൂചനയുണ്ട്. ബാസ്കറ്റ് കില്ലിംഗ് എന്ന പ്രമേയത്തിലാണ് ചിത്രമൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംവിധായകൻ കെ. മധു, തിരക്കഥാകൃത്ത് എസ് എൻ സ്വാമി, സംഗീത സംവിധായകൻ ശ്യാം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതിന് പുറമെ വാഹനാപകടത്തിന് ശേഷം ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറും സിബിഐ അഞ്ചാം ഭാഗത്തിൽ ഉണ്ട്.

Story highlights- CBI-5 Trailer release at burj khalifa