“പ്രോഗ്രസ്സ് കാർഡ് ഫേസ്ബുക്കിലിട്ട് അച്ഛനെ ടാഗ് ചെയ്താൽ പോരെ..”; ചിരി വേദിയെ പൊട്ടിച്ചിരിപ്പിച്ച് കുറെ ന്യൂജെൻ പിള്ളേർ

April 10, 2022

ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവത്തിന്റെ ചിരി വേദിയിൽ അരങ്ങേറുന്ന തമാശകൾ പ്രേക്ഷകർ മിക്കപ്പോഴും ഏറ്റെടുക്കാറുണ്ട്. ജീവിതത്തിൽ വലിയ ടെൻഷനും പിരിമുറുക്കവും അനുഭവിക്കുന്നവർക്ക് വലിയ ആശ്വാസമാണ് കോമഡി ഉത്സവം നൽകുന്നത്. സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ട പല കലാകാരെയും ജനങ്ങൾക്ക് മുൻപിലെത്തിക്കാൻ കോമഡി ഉത്സവത്തിന്റെ ചിരി വേദി ശ്രമിക്കാറുണ്ട്. മികച്ച ഒരു അവസരമാണ് അങ്ങനെ അസംഖ്യം കലാകാരന്മാർക്കും കലാകാരികൾക്കും ചിരി വേദി നൽകിയിട്ടുള്ളത്.

അതേ പോലെ തന്നെ പ്രേക്ഷകർക്ക് പൊട്ടിച്ചിരിയുടെ നിമിഷങ്ങൾ സമ്മാനിക്കുന്നതാണ് കോമഡി ഉത്സവ വേദിയിൽ കുട്ടി താരങ്ങൾ അവതരിപ്പിക്കുന്ന കോമഡി സ്കിറ്റുകൾ. വലിയ പ്രേക്ഷക സമൂഹമാണ് ഈ കൊച്ചു താരങ്ങളുടെ പ്രകടനം ആസ്വദിക്കുന്നത്. ഇപ്പോൾ പുതിയ ഒരു സ്‌കിറ്റുമായി വേദിയിലെത്തിയിരിക്കുകയാണ് താരങ്ങൾ.

കൊവിഡ് മഹാമാരിയുടെ സമയത്ത് സ്കൂൾ-കോളേജ് ക്ലാസ്സുകളെല്ലാം ഓൺലൈനായാണ് നടന്നത്. അതിനാൽ തന്നെ കുട്ടികൾ കൂടുതൽ സമയം സ്മാർട്ട് ഫോൺ ഉപയോഗിച്ചിരുന്നു. അങ്ങനെ സമൂഹമാധ്യമങ്ങളെ പറ്റിയും ഡിജിറ്റൽ ലോകത്തെ പറ്റിയും വലിയ അറിവ് നേടിയ ഒരു കൂട്ടം കുട്ടികൾ ക്ലാസ്സ് മുറികളിലേക്ക് തിരിച്ചെത്തുമ്പോഴുണ്ടാവുന്ന തമാശകളാണ് കുട്ടി താരങ്ങൾ കോമഡി ഉത്സവ വേദിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

Read More: കലാഭവൻ മണി സിനിമയിലേക്കെത്തിയതിന്റെ ഓർമകളുമായി അനുജൻ ആർഎൽവി രാമകൃഷ്ണൻ ഒരു കോടി വേദിയിൽ…

ടെലിവിഷൻ പ്രേക്ഷകർക്ക് മുൻപിൽ എപ്പോഴും മികച്ച പരിപാടികളുമായി എത്താനാണ് ഫ്‌ളവേഴ്‌സ് ടിവി ശ്രമിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരിപാടികൾ ഒരുക്കുന്നതിൽ എന്നും മുൻപിലാണ് ഫ്‌ളവേഴ്‌സ് ടിവി. ഫ്‌ളവേഴ്‌സ് ടിവിയുടെ ഓരോ പ്രോഗ്രാമിനും വലിയ ജനപ്രീതിയാണുള്ളത്. പ്രായഭേദമന്യേയേയാണ് ചാനലിന്റെ പരിപാടികൾ മലയാളി പ്രേക്ഷകർ വീക്ഷിക്കുന്നത്. എല്ലാ പ്രായക്കാർക്കും ഇഷ്ടപെടുന്ന പരിപാടികൾ വിജയകരമായി പ്രേക്ഷകരിലേക്കെത്തിക്കാൻ ഫ്‌ളവേഴ്‌സ് ടിവി എന്നും ശ്രമിക്കാറുണ്ട്. അത്തരത്തിൽ പ്രേക്ഷകരുടെ ഇടയിൽ വലിയ രീതിയിൽ ജനപ്രിയമായ പരിപാടിയാണ് കോമഡി ഉത്സവം

Story Highlights: Comedy ulsavam skit