വൃദ്ധസദനത്തിൽ മൊട്ടിട്ട പ്രണയം; ആദ്യം എതിർപ്പ്, പിന്നീട് വിവാഹം
പ്രണയത്തിന് പ്രായമില്ലെന്ന് ഓർമ്മപ്പെടുത്തുകയാണ് സുബ്രത സെൻഗുപ്ത എന്ന 70 കാരന്റെയും 65 വയസ്സുള്ള അപർണ ചക്രബർത്തിയും കഥ. വൃദ്ധസദനത്തിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. അവിടുത്തെ സൗഹൃദം വിവാഹത്തിലേക്കും വളർന്നു. 70 കാരനായ സുബ്രത സെൻഗുപ്ത അവിവാഹിതനാണ്. കുറച്ച് നാളുകൾക്ക് മുൻപാണ് സുബത്ര സെൻഗുപ്ത പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ വൃദ്ധസദനത്തിൽ എത്തുന്നത്. അവിടെ വെച്ചാണ് അദ്ദേഹം അപർണ ചക്രബർത്തിയെ പരിചയപ്പെടുന്നത്.
അപർണ ചക്രബർത്തി അവിവാഹിതയാണ്. ഇരുവരുടെയും പരിചയം ആദ്യം സൗഹൃദത്തിലേക്ക് വളർന്നു. പിന്നീട് അവരുടെ സൗഹൃദം പ്രണയത്തിലേക്കും വഴിമാറി. സുബത്ര സെൻഗുപ്‌തയാണ് തന്റെ പ്രണയം ആദ്യം അപർണയെ അറിയിച്ചത്. പക്ഷെ അപർണ ഈ ബന്ധത്തെ എതിർത്തു. തന്റെ പ്രായത്തെക്കുറിച്ചും സമൂഹം എന്ത് പറയും എന്ന ചിന്തയിൽ നിന്നുമാണ് അപർണ ഈ തീരുമാനം എടുത്തത്. എന്നാൽ കുറച്ച് നാളുകൾ കഴിഞ്ഞതോടെ അപർണയുടെ മനസ് മാറി, അവർ വിവാഹത്തിന് സമ്മതിച്ചു.
സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ നിന്ന് വിരമിച്ച സെൻഗുപ്ത വർഷങ്ങളായി സഹോദരനും കുടുംബത്തിനും ഒപ്പമാണ് ജീവിച്ചിരുന്നത്. എന്നാൽ കാലങ്ങൾ കഴിഞ്ഞതോടെ താൻ അവർക്കൊരു ഭാരമായി എന്ന് തിരിച്ചറിഞ്ഞ സെൻഗുപ്ത, കുടുംബത്തെ ഉപേക്ഷിച്ച് വൃദ്ധസദനത്തിലേക്ക് എത്തുകയായിരുന്നു. ഇനിയുള്ള ജീവിതം ഇവിടെ ചിലവഴിക്കാം എന്ന് തീരുമാനിച്ചിരുന്നപ്പോഴാണ് അപർണയെ കണ്ടതും ആ ബന്ധം പ്രണയത്തിൽ എത്തിയത് എന്നുമാണ് സെൻഗുപ്ത പറഞ്ഞത്.
Read also: കുഞ്ഞ് സഹോദരിയെ മടിയിൽ കിടത്തി ക്ലാസിൽ പങ്കെടുക്കുന്ന പത്ത് വയസുകാരി, ഹൃദ്യം ഈ വിഡിയോ
ആദ്യം അപർണ പ്രണയം നിരസിച്ചപ്പോൾ വിഷമം തോന്നി, പിന്നീട് വൃദ്ധസദനത്തിൽ നിന്നും ഇറങ്ങി അടുത്തുള്ള ഒരു വാടക വീട്ടിൽ താമസവും ആരംഭിച്ചു. അങ്ങനെ രണ്ടാഴ്ച മുൻപ് സെൻഗുപ്തയ്ക്ക് അസുഖം ബാധിക്കുകയും അത് അപർണ അറിയുകയും ചെയ്തു. തുടർന്ന് സെൻഗുപതയുടെ അരികിലെത്തിയ അപർണ അദ്ദേഹത്തെ പരിചരിക്കുകയും പിന്നീട് ആ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു.
Story highlights: Couple met at old age home ties knot