കുഞ്ഞ് സഹോദരിയെ മടിയിൽ കിടത്തി ക്ലാസിൽ പങ്കെടുക്കുന്ന പത്ത് വയസുകാരി, ഹൃദ്യം ഈ വിഡിയോ

April 4, 2022

ചില ചിത്രങ്ങൾ ഒരു തവണ കണ്ടാൽ മതി അത് ഹൃദയം കവരും. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളുടെ മുഴുവൻ മനം കവരുന്നത്. സ്വന്തം കുഞ്ഞനുജത്തിയേയും മടിയിൽ കിടത്തി ക്ലാസിൽ പങ്കെടുക്കുന്ന ഒരു പത്ത് വയസുകാരിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മണിപ്പൂരിൽ നിന്നുള്ള മെയ്‌നിംഗ്‌സിൻലിയു പമേയ് എന്ന കുഞ്ഞുമോളാണ് സമൂഹമാധ്യമങ്ങളുടെ മുഴുവൻ ഹൃദയം കവരുന്ന ആ സ്നേഹസമ്പന്നയായ ചേച്ചി. സ്കൂളിൽ പോകുമ്പോൾ രണ്ട് വയസുള്ള അനിയത്തിയേയുമായാണ് ഈ കുഞ്ഞ് പോകുന്നത്.

അച്ഛനും അമ്മയും ജോലിയ്ക്ക് പോകുമ്പോൾ അനിയത്തിയെ നോക്കേണ്ട ഉത്തരവാദിത്വം ഈ കുഞ്ഞിനാണ്. അതുകൊണ്ടുതന്നെ സ്കൂളിലേക്ക് പോകുമ്പോൾ കുഞ്ഞിനേയും കൊണ്ടുപോകും. ക്ലാസ് നടക്കുമ്പോൾ കുഞ്ഞനുജത്തിയെ മടിയിൽ കിടത്തി ക്ലാസുകളിൽ പങ്കെടുക്കുകയും നോട്ടുകൾ എഴുകയുമൊക്കെ ചെയ്യുന്ന കുഞ്ഞുചേച്ചിയുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ വൈറലായിക്കഴിഞ്ഞു.

Read also: ട്രെയിൻ പാളത്തിൽ വിള്ളൽ; സ്വന്തം സാരി ഉപയോഗിച്ച് അപായസൂചന നൽകി, 70 കാരിയുടെ സമയോചിത ഇടപെൽ ഒഴിവാക്കിയത് വൻദുരന്തം

ചെറുപ്രായത്തിൽ തന്നെ ഇത്രയും കരുതലോടെ സ്വന്തം സഹോദരിയെ പരിപാലിക്കുന്ന ഈ നാലാം ക്ലാസുകാരിയ്ക്ക് ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുമായി വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാതാപിതാക്കൾ കൃഷി പണിയ്ക്ക് പോകുമ്പോൾ കുഞ്ഞിനെ നോക്കാൻ ആരുമില്ലാത്തതിനാൽ സ്വന്തം സഹോദരിയെ പരിപാലിക്കുന്ന ഈ കുഞ്ഞിന് അഭിനന്ദവുമായി മണിപ്പൂർ വൈദ്യുതി- പരിസ്ഥിതി മന്ത്രി ബിശ്വജിത് സിംഗും രംഗത്തെത്തിയിരുന്നു. തുടർന്ന് ഈ കുഞ്ഞിനേയും കുടുംബത്തെയും നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ട മന്ത്രി ബിരുദം വരെയുള്ള ഈ കുരുന്നിന്റെ വിദ്യാഭ്യാസവും ഏറ്റെടുത്തുകഴിഞ്ഞു. അവളുടെ വിദ്യഭ്യാസത്തോടുള്ള സമർപ്പണത്തിൽ തനിക്ക് അഭിമാനം തോന്നുന്നുവെന്നും മന്ത്രി അറിയിച്ചു.

Story highlights: 10-yr-old Manipur girl attends classes with a younger sister in lap