‘അങ്ങനെ അല്ല! സ്പീഡിൽ പാട്..’- അതിമനോഹരമായി പാട്ടുപഠിപ്പിച്ച് ഒരു മൂന്നു വയസുകാരി

April 9, 2022

സമൂഹമാധ്യമങ്ങളിൽ തരംഗമായ ഒരു കുഞ്ഞു ഗായികയായിരുന്നു ധ്വനി. യവനസുന്ദരി എന്ന ഗാനം പാടി അമ്പരപ്പിച്ച ധ്വനി ഫ്‌ളവേഴ്‌സ് ടോപ് സിംഗറിൽ എത്തിയും പാട്ടുകൾ പാടിയിരുന്നു. വെറും ഊന്നു വയസുമാത്രമുള്ള ധ്വനിയുടെ മറ്റൊരു മനോഹരവും രസകരവുമായ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

അമ്മയുടെ സഹോദരിയെ പാട്ടുപാടാൻ പഠിപ്പിക്കുകയാണ് ധ്വനി. വിരലൊന്നു മുട്ടിയാൽ എന്ന ഗാനമാണ് ധ്വനി പഠിപ്പിക്കുന്നത്. കൃത്യമായ നിർദേശങ്ങൾ മനോഹരമായി പാടുന്ന അമ്മയുടെ സഹോദരിക്കും നൽകാൻ മറക്കുന്നില്ല ഈ മിടുക്കി. ഇടയ്ക്ക് അങ്ങനെ അല്ല, സ്പീഡിൽ പാട് എന്ന് പറയുകയും കയ്യിലും കാലിലും താളം പിടിപക്കാൻ കാണിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട് ധ്വനി. അനുഗ്രഹിക്കപ്പെട്ട ഒരു കലാകാരിയായി ഈ കുഞ്ഞുമിടുക്കി വളർന്നുവരുമെന്നതിൽ സംശയമില്ലെന്നാണ് വിഡിയോക്ക് താഴെയുള്ള കമന്റുകൾ സൂചിപ്പിക്കുന്നത്.

ഈ കുട്ടിക്ക് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. പാട്ടുവിശേഷങ്ങളും മറ്റു വിശേഷങ്ങളുമെല്ലാം ധ്വനി യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. അതേസമയം, ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലും താരമായിരുന്നു ധ്വനി. മത്സരാർത്ഥികൾക്ക് പുറമെ കഴിവുറ്റ കുഞ്ഞു കലാപ്രതിഭകൾക്കും പാട്ടുവേദിയിൽ അവസരമൊരുക്കാറുണ്ട് അണിയറപ്രവർത്തകർ. സമൂഹമാധ്യമങ്ങളിലൂടെ പാട്ടുകൾ പാടി ശ്രദ്ധേയരാകുന്ന കുഞ്ഞു മിടുക്കരാണ് ഇങ്ങനെ കലയുടെ വേദിയിൽ അതിഥികളായി എത്താറുള്ളത്.

Read Also: ഇത് വിജയത്തിന്റെ പാഠങ്ങൾ; ശ്രദ്ധനേടി ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ബാലന്റെ വിഡിയോ

 പാട്ട് വേദിയിലെ വിധികർത്താക്കളുടെ മുഴുവൻ ഹൃദയം കവർന്നുകൊണ്ട് ‘യവനസുന്ദരി സ്വീകരിക്കുകി പവിഴമല്ലിക പൂവുകള്‍..’ എന്ന ഗാനവുമായാണ് ധ്വനി എത്തിയത്. പാട്ടുമാത്രമല്ല, കുറുമ്പ് നിറഞ്ഞ സംസാരം കൊണ്ടും പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു ഈ മിടുക്കി. 

Story highlights- cute little girl dhwani sings old malayalam songs