പൃഥ്വി ഷായുടെ പവർ പ്ലേ ഷോ; ലഖ്‌നൗവിനെതിരെ ഭേദപ്പെട്ട സ്‌കോർ നേടി ഡൽഹി
ടോസ് നഷ്ടമായി ബാറ്റിങിന് ഇറങ്ങിയതാണെങ്കിലും മികച്ച പ്രകടനം തന്നെയാണ് ഡൽഹി കാഴ്‌ച വച്ചുകൊണ്ടിരിക്കുന്നത്. 15 ഓവർ പൂർത്തിയാവുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് 99 റൺസെടുത്തിട്ടുണ്ട്.
പവർ പ്ലേ ഓവറുകളിൽ തകർത്തടിച്ച പൃഥ്വി ഷായാണ് ഡൽഹിക്ക് മികച്ച തുടക്കം നൽകിയിരിക്കുന്നത്. പവർ പ്ലേയിൽ ജേസണ്‍ ഹോള്‍ഡറുടെ ആദ്യ ഓവറിൽ നാല് റൺസ് മാത്രമാണ് ഡൽഹി എടുത്തതെങ്കിലും പിന്നീടുള്ള ഓവറുകളിൽ പൃഥ്വി ഷായുടെ വൺ മാൻ ഷോയാണ് കണ്ടത്. കെ ഗൗതമിന്‍റെ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറികൾ പിറന്നപ്പോൾ ജേസണ്‍ ഹോള്‍ഡറുടെ മൂന്നാം ഓവറില്‍ സിക്സും ഫോറുമടിച്ചാണ് പൃഥ്വി ഷാ ആഘോഷമാക്കിയത്. ആവേശ് ഖാന്‍ എറിഞ്ഞ നാലാം ഓവറില്‍ പൃഥ്വി മൂന്ന് ബൗണ്ടറി നേടി.
അഞ്ചാം ഓവറില്‍ തന്നെ രവി ബിഷ്ണോയി എത്തിയെങ്കിലും ബിഷ്ണോയിയെും പൃഥ്വി ബൗണ്ടറി കടത്തി. ആന്‍ഡ്ര്യു ടൈ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ബൗണ്ടറിയടക്കം ഏഴ് റണ്‍സടിച്ചാണ് പൃഥ്വി ഡൽഹി സ്‌കോർ 50 കടത്തിയത്. 34 പന്തിൽ 61 റൺസെടുത്തതിന് ശേഷമാണ് പൃഥ്വി ഷാ പുറത്തായത്.
Read More: “വന്ദേ മുകുന്ദ ഹരേ..”; പ്രേക്ഷകരുടെ മനസ്സ് നിറച്ച് പാട്ട് വേദിയിൽ ഇന്നസെന്റിന്റെ ഗാനം
കഴിഞ്ഞ മത്സരത്തിലെ ടീമിൽ പ്രധാനപ്പെട്ട ഒരു മാറ്റവുമായാണ് ലഖ്‌നൗ ഇന്നിറങ്ങിയിരിക്കുന്നത്. കെ ഗൗതമാണ് മനീഷ് പാണ്ഡെയ്ക്ക് പകരം ഇന്ന് കളിക്കാനിറങ്ങിയിരിക്കുന്നത്. ടോസ് നേടിയ ലഖ്‌നൗ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
അതേ സമയം ചില മാറ്റങ്ങളോടെയാണ് ഡൽഹിയും ഇന്നിറങ്ങിയിരിക്കുന്നത്. ക്വാറന്റൈൻ പൂർത്തിയാക്കി ഡേവിഡ് വാർണർ എത്തിയത് വലിയ ആശ്വാസമാണ് ഡൽഹിക്ക് നൽകിയത്. ഇതോടെ ടിം സീഫര്‍ട്ട് ഓപ്പണർ സ്ഥാനത്ത് നിന്ന് പുറത്തായി. പരിക്ക് ഭേദമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആൻറിച്ച് നോർക്കിയ ഖലീല്‍ അഹമ്മദിന് പകരം ടീമിലെത്തിയപ്പോൾ മന്‍ദീപിന് പകരം സര്‍ഫ്രാസ് ഖാനും ഇന്ന് ഡൽഹിക്കായി ഇറങ്ങിയിട്ടുണ്ട്.
Story Highlights: Delhi capitals in good position