ഇതിപ്പോ മുഴുവൻ കൺഫ്യൂഷനായല്ലോ..; വേദിയെ പൊട്ടിച്ചിരിപ്പിച്ച് ദേവന കുട്ടിയും ജഡ്ജസും
അതിമനോഹരമായ ആലാപനം കാഴ്ചവെയ്ക്കുന്നവരാണ് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ. പാട്ടിനൊപ്പം തന്നെ കുഞ്ഞു ഗായകരുടെ കുസൃതി നിറഞ്ഞ സംസാരവും പലപ്പോഴും പാട്ട് വേദിയുടെ മനം കവരാറുണ്ട്. അത്തരത്തിൽ വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കീഴടക്കിയ പാട്ടുകാരിയാണ് ദേവന സി കെ.
ഇപ്പോൾ ദേവനകുട്ടിയും വിധികർത്താക്കളും തമ്മിൽ വേദിയിൽ നടന്ന ഒരു സംഭാഷണമാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നത്. ദേവനയുടെ പാട്ടിന് ശേഷമാണ് ഈ സംഭാഷണം ഉണ്ടായത്.
ദേവന പാട്ട് പാടിയതിന് ശേഷം ഈ ഗാനത്തിന് വിഷുവുമായും ഈസ്റ്ററുമായും ബന്ധമുണ്ടെന്ന് പറയുകയായിരുന്നു എം ജി ശ്രീകുമാർ. അതെങ്ങനെയെന്ന് ദേവന ചോദിച്ചപ്പോഴാണ് പാട്ടിലെ വരികളുടെ അർത്ഥം പറഞ്ഞു കൊടുത്ത് ഗായകൻ അത് വിശദീകരിച്ചത്.
അതിന് ശേഷമാണ് ദേവനയും എം ജയചന്ദ്രനും തമ്മിലുള്ള തമാശ കലർന്ന സംഭാഷണമുണ്ടായത്. എന്തിനാണ് പാട്ട് പാടുന്നത് എന്ന് ദേവനയോട് എം ജയചന്ദ്രൻ ചോദിച്ചപ്പോൾ മാർക്കിന് വേണ്ടി എന്നായിരുന്നു ദേവനയുടെ മറുപടി. വീണ്ടും അത്തരം ചോദ്യങ്ങൾ തുടർന്നപ്പോഴാണ് തമാശ കലർന്ന സ്വരത്തിൽ ദേവനകുട്ടി മാർക്ക് തന്ന് തന്നെ വേദിയിൽ നിന്ന് വിടാമോ എന്ന് വിധികർത്താക്കളോട് ചോദിക്കുന്നത്. ഇതോടെ വേദിയിൽ പൊട്ടിച്ചിരി ഉയരുകയായിരുന്നു.
Read More: മലയാളി മനസ്സുകളിൽ പതിഞ്ഞു പോയ നിത്യഹരിത ഗാനവുമായി പാട്ട് വേദിയിൽ ശ്രീഹരി…
പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ.
Story Highlights: Devana and judges funny moments