മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ചിത്രത്തിലെ ഹിറ്റ് ഗാനവുമായി വേദിയുടെ മനസ്സ് കീഴടക്കി ദേവനക്കുട്ടി…
പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയായ ഫ്ളവേഴ്സ് ടോപ് സിംഗറിലെ കുഞ്ഞ് പാട്ടുകാർക്ക് ആരാധകരേറെയാണ്. മലയാളി പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്ന നിത്യഹരിത ഗാനങ്ങളുമായാണ് ഓരോ ദിവസവും കുഞ്ഞ് ഗായകർ ടോപ് സിംഗർ വേദിയിലെത്താറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.
അതിമനോഹരമായ ആലാപനം കാഴ്ചവെയ്ക്കുന്നവരാണ് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ. പാട്ടിനൊപ്പം തന്നെ കുഞ്ഞു ഗായകരുടെ കുസൃതി നിറഞ്ഞ സംസാരവും പലപ്പോഴും പാട്ട് വേദിയുടെ മനം കവരാറുണ്ട്. അത്തരത്തിൽ വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കീഴടക്കിയ പാട്ടുകാരിയാണ് ദേവന സി കെ.
ഇപ്പോൾ അതിമനോഹരമായ ഒരു ഗാനവുമായി എത്തി സംഗീത വേദിയുടെ മനം കവർന്നിരിക്കുകയാണ് ദേവനക്കുട്ടി. മലയാളികളുടെ പ്രിയപ്പെട്ട നടൻ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ബസ് കണ്ടക്ടർ’ എന്ന ചിത്രത്തിലെ “ഏതോ രാത്രിമഴ മൂളി വരും പാട്ട്’ എന്ന അതിമനോഹരമായ ഗാനമാണ് ദേവനക്കുട്ടി വേദിയിൽ പാടിയത്.
സംഗീത വേദിയിലെ വിധികർത്താക്കളിലൊരാളായ എം ജയചന്ദ്രനാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയാണ് വരികളെഴുതിയിരിക്കുന്നത്. പലപ്പോഴും പാട്ട് വേദിയിലെ വിധികർത്താക്കളുടെ ഗാനങ്ങൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് അത്ഭുതപെടുത്താറുണ്ട് വേദിയിലെ കൊച്ചു ഗായകർ. അത്തരത്തിൽ ഒരു നിമിഷമായി ഇതും മാറുകയായിരുന്നു. മലയാളികളുടെ വാനമ്പാടി കെ എസ് ചിത്രയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
പാട്ട് വേദിയിലെ കൊച്ചു പാട്ടുകാർക്കൊക്കെ വലിയ ആരാധകരാണ് പ്രേക്ഷകർക്കിടയിലുള്ളത്. അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്.
Story Highlights: Devana sings a beautiful song from a mammootty movie