അവഞ്ചേഴ്‌സ് ടീമിനൊപ്പം ധനുഷ്; ദി ഗ്രേ മാൻ ലുക്ക് പുറത്ത്

April 27, 2022

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് ധനുഷ്. ബോളിവുഡിലും രാജ്യാന്തര ചലച്ചിത്രങ്ങളിലും വേഷമിട്ട് ആരാധകരെ നേടിയെടുത്ത താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സിനിമ പ്രേമികൾക്കിടയിൽ ഏറെ ആവേശം സൃഷ്ടിച്ച അവഞ്ചേഴ്‌സ് ടീമിനൊപ്പം ധനുഷ് എത്തുന്ന വാർത്ത നേരത്തെ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. അവഞ്ചേഴ്‌സ് സംവിധായകർ റൂസോ സഹോദരങ്ങളുടെ ചിത്രത്തിലാണ് ധനുഷ് അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ താരത്തിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ദി ഗ്രേ മാൻ എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തിൽ ക്രിസ് ഇവാൻസിനും റയാൻ ഗോസ്‌ലിംഗിനുമൊപ്പമാണ് ധനുഷ് വേഷമിടുന്നത്. ചിത്രത്തിൽ നായികയായി വേഷമിടുന്നത് അനാ ഡെ അർമാസാണ്. ഇവർക്ക് പുറമെ വാഗ്നർ മൗറ, ജെസീക്ക ഹെൻ‌വിക്, ജൂലിയ ബട്ടർ‌സ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മാർക്ക് ഗ്രീനി എഴുതിയ ദി ഗ്രേ മാൻ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

Read also: ഭിക്ഷാടനം നടത്തി സ്വരൂപിച്ച ഒരു ലക്ഷം രൂപ, ക്ഷേത്രത്തിൽ അന്നദാനം നടത്താൻ നൽകി ഒരമ്മ- പ്രചോദനം

അതേസമയം ധനുഷിന്റേതായി വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. മാരൻ ആണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. കാർത്തിക് നരേൻ സംവിധാനം ചെയ്ത ചിത്രത്തിൽ ധനുഷിന്റെ നായികയായി മാളവിക മോഹനൻ വേഷമിടുന്നു. സമുദ്രക്കനി, മാസ്റ്ററിലൂടെ ശ്രദ്ധേയനായ മഹേന്ദ്രൻ, സ്മൃതി വെങ്കട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള ചിത്രങ്ങളായ വരത്തന്റെയും വൈറസിന്റെയും രചയിതാക്കളായ സുഹാസ്, ഷറഫു എന്നിവരാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. വെള്ളിത്തിരയിൽ അഭിനയവിസ്മയം സൃഷ്ടിക്കുന്ന നടനാണ് ധനുഷ്. താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

Story highlights: Dhanush the gray man look out