തല പഴയ തല തന്നെ; വൈറലായി ധോണിയുടെ ‘സൂപ്പർമാൻ’ റണ്ണൗട്ട് വിഡിയോ
കഴിഞ്ഞ വർഷത്തെ ഐപിഎൽ ചാമ്പ്യൻസായ ചെന്നൈ സൂപ്പർകിങ്സ് ഈ സീസണിൽ തുടക്കം മുതൽ മോശം ഫോമിലാണ്. ആദ്യ മത്സരത്തിൽ കൊൽക്കത്തയോട് തോൽവിയറിഞ്ഞ ചെന്നൈ പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ ലഖ്‌നൗവിനോടും പഞ്ചാബിനോടും പരാജയപ്പെട്ടിരുന്നു. നേരത്തെ ചെന്നൈയുടെ നായകസ്ഥാനം ധോണി രവീന്ദ്ര ജഡേജയ്ക്ക് കൈമാറിയിരുന്നു. ഈ തീരുമാനം എത്രത്തോളം ശരിയായിരുന്നുവെന്നാണ് ഇപ്പോൾ ആരാധകർ ആശങ്കപ്പെടുന്നത്.
എന്നാൽ നായകസ്ഥാനം കൈ മാറിയെങ്കിലും തല ഇപ്പോഴും ഡബിൾ സ്ട്രോങ്ങാണെന്ന് തന്നെയാണ് ആരാധകർ പറയുന്നത്. അതിനെ ശരി വയ്ക്കും രീതിയിലുള്ള പ്രകടനം തന്നെയാണ് ധോണി ബാറ്റ്‌സ്മാനായും വിക്കറ്റ് കീപ്പറായും കാഴ്‌ചവെയ്ക്കുന്നത്. ലഖ്‌നൗവിനും കൊൽക്കത്തയ്ക്കും എതിരെ അവസാന ഓവറുകളിൽ ധോണി മികച്ച ബാറ്റിംഗ് പുറത്തെടുത്തിരുന്നു.
പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിൽ ധോണിയുടെ ഒരു റണ്ണൗട്ട് വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. രണ്ടാം ഓവറിൽ പഞ്ചാബിന്റെ ലങ്കൻ താരം ഭാനുക രജപക്സയെ പുറത്താക്കിയ ധോണിയുടെ റണ്ണൗട്ടാണ് ക്രിക്കറ്റ് പ്രേമികളുടെ കയ്യടി നേടുന്നത്.
ക്രിസ് ജോർദാനെറിഞ്ഞ ബോൾ ലോങ്ങ് ഓണിലേക്ക് കളിച്ചതിന് ശേഷം രജപക്സ റണ്ണിനായി ഓടിയെങ്കിലും നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ നിന്ന ധവാൻ താരത്തെ മടക്കി അയക്കുകയായിരുന്നു. ഇതിനകം പന്തു ലഭിച്ച ജോർദാൻ അതു വിക്കറ്റിനു പിന്നിൽ നിലയുറപ്പിച്ചിരുന്ന ധോണിക്കുനേരെ എറിഞ്ഞു. പന്തുമായി സ്റ്റംപ് ലക്ഷ്യമാക്കി ഡൈവ് ചെയ്തെങ്കിലും പന്ത് സ്റ്റംപിൽ കൊള്ളിക്കാനാകില്ലെന്നു മനസ്സിലായതോടെ ധോണി പന്ത് സ്റ്റമ്പിലേക്ക് എറിഞ്ഞു. പന്ത് കൃത്യമായി സ്റ്റമ്പിൽ കൊണ്ടതോടെ രജപക്സ ഔട്ടാവുകയായിരുന്നു.
Swift. Sharp. Sensational! 👌 👌@msdhoni just did the MS Dhoni thing to complete a stunning run-out! 👏 👏 #TATAIPL | #CSKvPBKS | @ChennaiIPL
— IndianPremierLeague (@IPL) April 3, 2022
Watch 🎥 🔽
നേരത്തെ ലഖ്‌നൗവിനെതിരെയുള്ള മത്സരത്തിലും ധോണി ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു. പത്തൊൻപതാം ഓവറിലാണ് ധോണി ക്രീസിലെത്തുന്നത്. വന്ന ഉടനെ തന്നെ ആവേശ് ഖാനെ ധോണി സിക്സറിന് പറത്തുകയായിരുന്നു. തൊട്ടടുത്ത ബോളിൽ ബൗണ്ടറി നേടിയ ധോണി അവസാന ഓവറിലും ബൗണ്ടറി പായിക്കുകയായിരുന്നു.
Story Highlights: Dhoni’s viral runout video