ഉമ്രാൻ മാലിക്കിനും തടയാൻ കഴിഞ്ഞില്ല; സൺറൈസേഴ്സിനെതിരെ അവിശ്വസനീയ വിജയം നേടി ഗുജറാത്ത് ടൈറ്റൻസ്
ഒരു ഘട്ടത്തിൽ ഉമ്രാൻ മാലിക്ക് എന്ന കൊടുങ്കാറ്റിന് മുൻപിൽ ഗുജറാത്ത് മുട്ട് കുത്തി എന്ന് കരുതിയതാണ്. ഇനി ചെയ്യാനൊന്നും ബാക്കിയില്ല എന്ന് കരുതിയിരുന്നിടത്ത് നിന്ന് രാഹുല്‍ തെവാട്ടിയയും റാഷിദ് ഖാനും ഗുജറാത്ത് ടൈറ്റൻസിന് നേടി കൊടുത്തത് അവിശ്വസനീയമായ വിജയമാണ്. ആവേശം അവസാന പന്ത് വരെ നീണ്ട് നിന്ന മത്സരത്തിൽ 196 എന്ന കൂറ്റൻ വിജയലക്ഷ്യമാണ് ഗുജറാത്ത് മറികടന്നത്.
അവസാന ഓവറിൽ ഗുജറാത്തിന് ജയിക്കാൻ 22 റൺസ് വേണമായിരുന്നു. 4 സിക്സറുകൾ പറത്തിയാണ് രാഹുല്‍ തെവാട്ടിയയും റാഷിദ് ഖാനും മാർക്കോ ജാൻസെനെന്ന ലോകോത്തര ബൗളറെ തകർത്ത് ഗുജറാത്തിന് വിജയം നേടി കൊടുത്തത്. ജയത്തോടെ ഗുജറാത്ത് വീണ്ടും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് അടിച്ചെടുത്തത്. 65 റൺസെടുത്ത അഭിഷേക് ശര്‍മയുടെയും 56 റൺസെടുത്ത എയ്ഡന്‍ മാര്‍ക്രമിന്റെയും കരുത്തിലാണ് ഹൈദരാബാദ് മികച്ച സ്കോർ കണ്ടെത്തിയത്. അവസാന ഓവറുകളിലെ ശശാങ്ക് സിങിന്റെ തകർപ്പനടിയാണ് ഹൈദരാബാദ് സ്കോർ 190 കടത്തിയത്. വെറും 6 പന്തുകളിൽ നിന്ന് 25 റൺസാണ് ശശാങ്ക് നേടിയത്. ലോക്കി ഫെര്‍ഗൂസണിന്റെ അവസാന ഓവറില്‍ 4 സിക്സറുകളാണ് ശശാങ്കും മാര്‍കോ ജാന്‍സനും കൂടി നേടിയത്. ഇതിൽ മൂന്നും ശശാങ്ക് സിംഗിന്റെ വകയായിരുന്നു. ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി 3 വിക്കറ്റുകൾ നേടി.
Read More: ‘പരാഗിൽ പൂർണ വിശ്വാസമുണ്ടായിരുന്നു’; ബാംഗ്ലൂരിനെതിരെയുള്ള തകർപ്പൻ വിജയത്തിന് ശേഷം സഞ്ജു സാംസൺ…
ഈ സീസണിലെ എട്ടാം മത്സരത്തിനാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്. കഴിഞ്ഞ കളിയിൽ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഗുജറാത്ത് ഇന്നിറങ്ങിയത്. എന്നാൽ ഹൈദരാബാദ് ടീമിൽ ഒരു മാറ്റമുണ്ടായിരുന്നു. പരിക്കിന്റെ പിടിയിലായിരുന്ന വാഷിംഗ്ടണ്‍ സുന്ദര്‍ തിരിച്ചെത്തിയതോടെ ജഗദീഷ സുജിത് ഇന്ന് പുറത്തിരുന്നു.
Story Highlights: Gujarat unbelievable win against hyderabad