നിഗൂഢതകളുമായി മോഹൻലാലിൻറെ ട്വൽത്ത് മാൻ; വമ്പൻ താരനിരയുമായി ടീസർ

April 27, 2022

ദൃശ്യം 2 വിന്റെ വിജയത്തിന് ശേഷം ജിത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ട്വൽത്ത് മാൻ. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും അവസാനിച്ചു. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഒടിടി പ്ലാറ്റ്‌ഫോമിലൂടെയായിരിക്കും ചിത്രം പ്രേക്ഷകരിലേക്കെത്തുക. അതേസമയം ചിത്രം ഒരു മിസ്റ്ററി ത്രില്ലറായി പ്രേക്ഷകരിലേക്കെത്തനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

ട്വൽത്ത് മാനിൽ മോഹൻലാലിന് പുറമെ ഒട്ടേറെ താരങ്ങളും അണിനിരക്കുന്നുണ്ട്. താരങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ് ടീസർ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലിന് പുറമെ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനുസിത്താര, അനുശ്രീ, അദിതി രവി, പ്രിയങ്ക നായർ, ലിയോണ ലിഷോയ്, ശിവദ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

അതേസമയം നിരവധി ചിത്രങ്ങളുമായി അണിയറയിൽ തിരക്കിലാണ് മോഹൻലാൽ. ആറാട്ട് ആണ് താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം. ബി ഉണ്ണികൃഷ്ണൻ സംവിധാനം നിർവഹിച്ച ചിത്രമാണിത്. അതേസമയം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Read also: ഭിക്ഷാടനം നടത്തി സ്വരൂപിച്ച ഒരു ലക്ഷം രൂപ, ക്ഷേത്രത്തിൽ അന്നദാനം നടത്താൻ നൽകി ഒരമ്മ- പ്രചോദനം

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ‘ബറോസ്. പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് ഒരുക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. 

ഷാജി കൈലാസിന്‍റെ സംവിധാനത്തിലെത്തുന്ന എലോണ്‍, വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍ എന്നിവയാണ് മോഹന്‍ലാലിന്‍റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.

Story highlights: Jeethu Joseph Mohanalal 12th man teaser out