ഗുഹകളിൽ ഉറങ്ങാം; ആകാശംനോക്കി നക്ഷത്രക്കാഴ്ച ആസ്വദിക്കാം- വേറിട്ട ഹോട്ടൽ അനുഭവം ഒരുക്കി കഗ്ഗ കമ്മ നേച്ചർ റിസേർവ്

April 14, 2022

ലോകത്തിന്റെ വിനോദ സഞ്ചാര വ്യവസായം നവീനമായ ആശയങ്ങളിലൂടെ വളരുകയാണ്. സഞ്ചാരികളെ ആകർഷിക്കാനായി അതിരുകളില്ലാത്ത സർഗാത്മകതയാണ് പല രാജ്യങ്ങളും കാഴ്ചവയ്ക്കുന്നത്. ടൂറിസം മേഖലയിൽ ഹോട്ടൽ രംഗത്താണ് ഇത്തരം മാറ്റങ്ങൾ കാണാൻ സാധിക്കുക. ദക്ഷിണാഫ്രിക്കയിലെ മനോഹരമായ ഭൂപ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു ഹോട്ടലാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഒരു റോക്ക് സ്റ്റാർ ഹോട്ടൽ എന്ന് വിശേഷിപ്പിക്കാം. കാരണം, മനോഹരമായ പ്രകൃതിദത്ത പശ്ചാത്തലത്തിൽ ഗുഹകളായാണ് മുറികൾ നിർമ്മിച്ചിരിക്കുന്നത്.

6000 വർഷം പഴക്കമുള്ള പെയിന്റിംഗുകൾ ഉൾക്കൊള്ളുന്ന ഒരു പാറക്കൂട്ടമാണ് ഹോട്ടലായി രൂപാന്തരം ചെയ്തിരിക്കുന്നത്. കഗ്ഗ കമ്മ നേച്ചർ റിസേർവിലാണ് ഇങ്ങനെ പാറക്കെട്ടുകളിൽ പത്തു മുറികൾ ഒരുക്കിയിരിക്കുന്നത്. എന്നാൽ, നിങ്ങൾക്ക് രാത്രിയിലെ നക്ഷത്ര കാഴ്ചയാണ് കാണേണ്ടതെങ്കിൽ ഇവിടെ മേൽക്കൂരയും മതിലുകളും ഇല്ലാതെ കിടന്നുകൊണ്ട് ആകാശം നിരീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Read Also: അമ്മേ നമുക്ക് സ്വർഗ്ഗത്തിൽവെച്ച് കാണാം…കൊല്ലപ്പെട്ട അമ്മയ്ക്ക് കത്തെഴുതി യുക്രൈൻ ബാലിക, ഹൃദയഭേദകം ഈ വാക്കുകൾ

റിസോർട്ടിലെ നിരക്കുകൾ ആരംഭിക്കുന്നത് ഒരാൾക്ക് 90 ഡോളർ മുതലാണ്.1986-ൽ വില്ലി ഡി വാൾ, പീറ്റർ ഡി വാൾ, പീറ്റർ ലൂബ്സർ എന്നിവർ കഗ്ഗ കമ്മയും അടുത്തുള്ള മൂന്ന് ഫാമുകളും ദക്ഷിണാഫ്രിക്കയിലെ സിഡെർബർഗ് പർവതനിരകളിലെ സ്വാർട്രഗ്ഗൻസ് പ്രദേശത്ത് വാങ്ങി. പിന്നാലെ, സഞ്ചാരികളെ ആകർഷിക്കുന്നതിനായി ഒരു ചെറിയ കോട്ടേജ് ഒരുക്കി. പിന്നീട് അത് പ്ലേ രീതിയിൽ വികസിച്ച് ഇന് കാണുന്നതുപോലെ പ്രകൃതിയോട് ഇണങ്ങി ഗുഹകളിൽ മുറികളാക്കി. 10 ഗുഹ സ്യൂട്ടുകളാണ് ഇവിടെ ഉള്ളത്. പാറപ്പുറത്തുള്ള ഈ ഹോട്ടൽ താമസത്തിനിടെ ധാരാളം മൃഗങ്ങളെയും കാണാൻ സാധിക്കും. പുള്ളിപ്പുലികളെ പോലും കാണാൻ സാധിക്കും എന്നതാണ് പ്രത്യേകത.

Story highlights- Kagga Kamma Nature Reserve