പുഷ്പ അങ്ങ് കാശ്മീരിലും ഹിറ്റാണ്; അല്ലു അർജുന്റെ ഡയലോഗിലൂടെ പൂവ് വിൽക്കുന്ന യുവാവ്- വിഡിയോ
പ്രഖ്യാപന സമയം മുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച അല്ലു അർജുൻ ചിത്രമാണ് പുഷ്പ. രണ്ടുഭാഗമായിട്ടാണ് പുഷ്പ എത്തുക. പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്. ചിത്രത്തിലെ ഗാനങ്ങളും ഡയലോഗുകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വളരെയേറെ ശ്രദ്ധനേടിയിരുന്നു.
ഇപ്പോഴിതാ, ചിത്രത്തിലെ ഹിറ്റ് ഡയലോഗ് സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുകയാണ്. ചിത്രം റിലീസ് ചെയ്ത് നാല് മാസമായി, പക്ഷേ ചിത്രത്തിന്റെ സംഭാഷണങ്ങളോടും ഗാനങ്ങളോടും ആരാധകരുടെ അഭിനിവേശം തുടരുകയാണ്. കശ്മീരിൽ നിന്നുള്ള ഒരു അല്ലു അർജുൻ ആരാധകന്റെ വിഡിയോയാണ് ശ്രദ്ധനേടുന്നത്.
സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു പ്രത്യേക രംഗത്തിൽ അല്ലു അർജുന്റെ കഥാപാത്രമായ പുഷ്പരാജ് പറയുന്ന ഒരു ഡയലോഗ് ആണ് ഇദ്ദേഹം പറയുന്നത്.മനോഹരമായ ദാൽ തടാകത്തിന്റെ പശ്ചാത്തലത്തിൽ, വർണ്ണാഭമായ പൂക്കൾ നിറഞ്ഞ ഷിക്കാരയിൽ നിന്നുകൊണ്ട് പൂവിൽപ്പനക്കാരൻ അല്ലു അർജുന്റെ ഇതിഹാസമായ ഡയലോഗ് പുനഃസൃഷ്ടിക്കുകയായിരുന്നു.
Flower Nahi, Fire Hai Mein!#Kashmir #Kashmiris pic.twitter.com/fun5CDrF2U
— Namrata (@SrinagarGirl) April 27, 2022
മലയാളികളുടെ പ്രിയതാരം ഫഹദിന്റെ കന്നി തെലുങ്ക് സംരംഭം കൂടിയാണ് പുഷ്പ. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്.
Read Also: തെരുവിൽ പൊതുജനങ്ങൾക്കൊപ്പം നൃത്തം ചെയ്ത് ട്രാഫിക് പോലീസ്- വിഡിയോ
ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്.
ദേവി ശ്രീ പ്രസാദിന്റേതാണ് സംഗീതവും സൗണ്ട് ട്രാക്കും..മിറോസ്ലോ കുബ ബറോസ്‌കിന്റേതാണ് ക്യാമറ. സൗണ്ട് എഞ്ചിനീയറായി റസൂല്‍ പൂക്കുട്ടി എത്തുന്നു. കാര്‍ത്തിക് ശ്രീനിവാസാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കിയത്.
Story highlights- Kashmiri flower-seller recreates Pushpa dialogue