ടോസ് നേടിയിട്ടും ഫീൽഡിങ്ങിനിറങ്ങി കൊൽക്കത്ത; പഞ്ചാബിന്റെ നില പരുങ്ങലിൽ
പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിൽ ടോസ് നേടിയിട്ടും പഞ്ചാബിനെ ബാറ്റിങിനയക്കാൻ തീരുമാനിക്കുകയായിരുന്നു കൊൽക്കത്തയുടെ നായകൻ ശ്രേയസ് അയ്യർ. വാങ്കഡേയിലെ മഞ്ഞുവീഴ്ച കണക്കിലെടുത്താണ് ടോസ് നേടിയിട്ടും ഫീൽഡിങ്ങിനിറങ്ങാൻ കൊൽക്കത്ത തീരുമാനിച്ചത്. തീരുമാനത്തെ തീർത്തും ശരി വയ്ക്കുകയാണ് കൊൽക്കത്ത ബൗളർമാരിപ്പോൾ. 15 ഓവർ പൂർത്തിയായപ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 102 റൺസെടുത്തിട്ടുണ്ട്. 31 റൺസെടുത്ത ഭാനുക രാജപക്ഷയാണ് പഞ്ചാബ് നിരയിലെ ടോപ് സ്‌കോറർ രണ്ടാം ജയത്തിനായാണ് ഇരു ടീമുകളും ഇന്നിറങ്ങിയിരിക്കുന്നത്.
സുപ്രധാനമായ ഒരു മാറ്റവുമായിട്ടാണ് കൊല്‍ക്കത്ത ഇന്ന് ഇറങ്ങിയിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ഷെല്‍ഡന്‍ ജാക്‌സണിന് പകരം ശിവം മാവി ടീമിലേക്ക് എത്തിയിരിക്കുകയാണ്. സാം ബില്ലിംഗ്‌സാണ് ഇന്ന് കൊൽക്കത്തയ്ക്കായി വിക്കറ്റ് കീപ്പറാവുന്നത്. മായങ്ക് അഗര്‍വാളിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന പഞ്ചാബും ടീമിൽ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാദ സീസണിലെ ആദ്യ മത്സരം കളിക്കും. ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് റബാദ ടീമിലേക്കെത്തിയത്.
കൊല്‍ക്കത്തയുടെ മൂന്നാം മത്സരമാണിത്. ഒരു ജയവും തോല്‍വിയുമാണ് അവര്‍ക്കുള്ളത്. അവസാന മത്സത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോറ്റെങ്കിലും ഉമേഷ് യാദവും ടിം സൗത്തിയും ഫോമിൽ തുടരുന്നത് കൊൽക്കത്തയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. പക്ഷെ വരുൺ ചക്രവർത്തിയുടെ മങ്ങിയ ഫോം കൊൽക്കത്തയ്ക്ക് തിരിച്ചടിയാണ്.
Read More: രൗദ്രം ഈ ഗർജ്ജനം; ലഖ്‌നൗവിന്റെ വിജയത്തിന് ശേഷമുള്ള ഗംഭീറിന്റെ പ്രതികരണം വൈറൽ
അതേ സമയം ആദ്യ മത്സരത്തിൽ ആർസിബിക്കെതിരെ വമ്പൻ വിജയം നേടിയിട്ടാണ് പഞ്ചാബ് ഇന്ന് കൊൽക്കത്തയ്‌ക്കെതിരെ രണ്ടാം മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്.
ഐപിഎല്ലിൽ ഇത് വരെ 29 തവണ ഇരുവരും ഏറ്റ് മുട്ടിയപ്പോൾ 19 തവണയും വിജയം കൊൽക്കത്തയ്‌ക്ക് ഒപ്പമായിരുന്നു.
Story Highlights: KKR in good position against punjab