‘ഏറ്റവും മാന്യനായ മനുഷ്യൻ, വന്ന വഴി മറക്കാത്ത താരം’; വിക്രമിനൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകൾ പങ്കുവെച്ച് കൊല്ലം തുളസി

April 27, 2022

കേരളത്തിന്റെ കലാ-സാംസ്‌കാരിക രംഗത്തെ പല പ്രമുഖരും അറിവിന്റെ വേദിയിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോൾ മലയാള സിനിമയിലെ പ്രശസ്‌ത താരം കൊല്ലം തുളസി ഒരു കോടി വേദിയിലെത്തിയ എപ്പിസോഡാണ് ശ്രദ്ധേയമാവുന്നത്.

തമിഴ് നടൻ വിക്രമിനൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകൾ കൊല്ലം തുളസി ഒരു കോടി വേദിയിൽ പങ്കുവെച്ചതാണ് പ്രേക്ഷകർക്ക് ഹൃദ്യമായത്. വളരെ സിംപിൾ ആയ ഒരു നടനാണ് വിക്രം എന്നാണ് അദ്ദേഹം പറയുന്നത്. വിക്രമാണ് തന്നെ ‘അരുൾ’ എന്ന ചിത്രത്തിലെ മുഴുനീള കഥാപാത്രത്തിനായി ശുപാർശ ചെയ്തതെന്നും അത്രയ്ക്ക് മികച്ച കഥാപാത്രത്തെ തനിക്ക് മലയാളത്തിൽ പോലും കിട്ടിയിട്ടില്ലെന്നും കൊല്ലം തുളസി കൂട്ടിച്ചേർത്തു.

അതോടൊപ്പം തന്നെ ഫ്‌ളവേഴ്‌സ് ഗ്രൂപ്പ് എംഡിയും ഫ്‌ളവേഴ്‌സ് ഒരു കോടി അവതാരകനുമായ ശ്രീകണ്ഠൻ നായരും വിക്രമിനെ പറ്റിയുള്ള അദ്ദേഹത്തിന്റെ ഓർമ്മകൾ വേദിയിൽ പങ്കുവെച്ചു. ഏറ്റവും മാന്യനായ മനുഷ്യനാണ് വിക്രമെന്നും വന്ന വഴി മറക്കാത്ത കഠിനാധ്വാനിയായ താരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്. അതോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്.

Read More: മോഹൻലാലിൻറെ ഹിറ്റ് ഗാനവുമായി സംഗീത വേദിയിൽ അക്ഷിത്…

വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ടെലിവിഷൻ പരിപാടിയായ ഫ്ളവേഴ്‌സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്‌സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്‌ളവേഴ്‌സ് ഒരു കോടിയുമായി എല്ലാ ദിവസവും 9 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്നത്.

Story Highlights: Kollam thulasi about actor vikram