‘എത്ര നേരമായ് ഞാൻ കാത്തുകാത്ത് നിൽപ്പൂ..’, ഗാനഗന്ധർവന്റെ പാട്ടുമായി കൃഷ്ണജിത്ത്, എഴുന്നേറ്റ് നിന്ന് കൈയടിച്ച് വിധികർത്താക്കൾ
മലയാളികൾ എക്കാലത്തും കേൾക്കാൻ കൊതിയ്ക്കുന്ന ഒരു മനോഹര ഗാനവുമായി വേദിയിൽ എത്തുകയാണ് കൃഷ്ണജിത്ത് എന്ന കൊച്ചുമിടുക്കൻ. ‘എത്ര നേരമായ് ഞാൻ കാത്തുകാത്ത് നിൽപ്പൂ.. ഒന്നിങ്ങു നോക്കുമോ വാർത്തിങ്കളേ…’ എന്ന ഗാനമാണ് വേദിയിൽ കൃഷ്ണജിത്ത് പാടുന്നത്. അത്ഭുതപ്പെടുത്തുന്ന ആലാപനമികവോടെയാണ് കൃഷ്ണജിത്ത് വേദിയിൽ ഈ ഗാനം ആലപിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ജോൺസൺ മാസ്റ്റർ സംഗീതം നൽകിയ ഗാനം കെ ജെ യേശുദാസാണ് സിനിമയിൽ ആലപിച്ചത്. ഗാനഗന്ധർവൻ മലയാളികൾക്ക് സമ്മാനിച്ച ഈ ഗാനത്തിന്റെ ശോഭയൊട്ടും ചോരാതെയാണ് ഈ കുഞ്ഞുമോനും ഈ ഗാനം ആലപിക്കുന്നത്.
‘ഇരട്ടകുട്ടികളുടെ അച്ഛൻ’ എന്ന ചിത്രത്തിലെ ഈ ഗാനം വേദിയെ മുഴുവൻ അത്ഭുതപ്പെടുത്തുന്ന പെർഫെക്ഷനോടെയാണ് കൃഷ്ണജിത്ത് പാടിയത്. ഗംഭീരമായി പാടിയ ഈ കുഞ്ഞുമോന്റെ പാട്ടിനെ എഴുന്നേറ്റ് നിന്ന് കൈയടിച്ചു കൊണ്ടാണ് ജഡ്ജസും പാട്ട് വേദിയും സ്വീകരിച്ചത്. വളരെയധികം സംഗതികളും ഭാവങ്ങളുമൊക്കെയുള്ള ഈ ഗാനം ഇത്രയും അനായാസം വളരെ മനോഹരമായി പാടിയ കുഞ്ഞുഗായകന് നിറഞ്ഞ സ്വീകാര്യതയാണ് മലയാളി പ്രേക്ഷകരും നൽകുന്നത്. അത്രമേൽ മനോഹരമാണ് കൃഷ്ണജിത്തിന്റെ ആലാപനം.
നേരത്തെയും അസാമാന്യ വൈഭവത്തോടെ പാട്ട് പാടി മലയാളി ഹൃദയങ്ങൾ കീഴടക്കിയ ഗായകനാണ് കൃഷ്ണജിത്ത്. പാട്ടിനൊപ്പം തന്നെ കൃഷ്ണജിത്തിന്റെ മുറി ഇംഗ്ലീഷും വേദിയിൽ ചിരി പടർത്താറുണ്ട്. സംഗീത പ്രേമികൾ കേൾക്കാൻ കൊതിക്കുന്ന സുന്ദര ഗാനങ്ങളുമായി എത്തുന്ന കുട്ടികുറുമ്പുകൾ മാറ്റുരയ്ക്കുന്ന ടോപ് സിംഗർ വേദി ഇതിനോടകം മലയാളി പ്രേക്ഷകരുടെ ഇഷ്ട ഇടമായി മാറിക്കഴിഞ്ഞു. പാട്ടിനൊപ്പം കുസൃതി വർത്തമാനങ്ങളും തമാശകളും അരങ്ങേറുന്ന വേദി പ്രേക്ഷകരും ഇതിനോടകം നെഞ്ചിലേറ്റി കഴിഞ്ഞതാണ്.
Story highlights: Krishnajith amazing performance