കൃഷ്ണജിത്തിന്റെ രസികൻ ഇംഗ്ലീഷും ശ്രേയക്കുട്ടിയുടെ ‘ദാറ്റ് മുല്ലാ’ സോങ്ങും; പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് പാട്ട് വേദി

April 13, 2022

സംഗീതത്തിന്റെ മന്ത്രികതയ്‌ക്കൊപ്പം കുരുന്നുകളുടെ കളിയും ചിരിയും തമാശകളും അരങ്ങേറുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. സംഗീതം ജീവവായുവാക്കിയ ഒരു കൂട്ടം കുരുന്നുകളാണ് ഈ വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. എക്കാലത്തും കേൾക്കാൻ കൊതിക്കുന്ന അതിമനോഹര ഗാനങ്ങൾക്കൊപ്പം ചിലപ്പോഴൊക്കെ ഈ കുരുന്നുകളുടെ കുസൃതി വർത്തമാനങ്ങൾ കേൾക്കാനായും പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. അത്തരത്തിൽ പാട്ട് വേദിയിൽ പ്രേക്ഷകർ ആവേശത്തോടെ കാണാൻ കൊതിച്ചിരുന്ന ഒരു മത്സരാർത്ഥിയാണ് കൃഷ്ണജിത്ത്. അതിശയിപ്പിക്കുന്ന ആലാപനമികവുകൊണ്ട് മാത്രമല്ല കൃഷ്ണജിത്ത് പാട്ട് വേദിയ്ക്ക് പ്രിയപ്പെട്ടതാകുന്നത്. കൃഷ്ണജിത്തിന്റെ സംസാര രീതിയും ജനങ്ങൾ ഏറ്റെടുത്തതാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി ടോപ് സിംഗർ വേദയിൽ ഇംഗ്ലീഷ് മാത്രമേ കൃഷ്ണജിത്ത് സംസാരിക്കാറുള്ളു. രസകരമായ രീതിയിൽ ജഡ്ജസിന്റെ ചോദ്യങ്ങൾക്ക് മുറി ഇംഗ്ലീഷിൽ സംസാരിക്കുന്ന കൃഷ്ണജിത്തിന്റെ എപ്പിസോഡാണ് പ്രേക്ഷകരിൽ ചിരിനിറയ്ക്കുന്നത്. ഇത്തവണ ടോപ് സിംഗർ വേദിയിൽ മീനൂട്ടിക്കൊപ്പമെത്തിയ ഗായിക ശ്രേയക്കൊപ്പമാണ് കൃഷ്ണജിത്തിന്റെ ഇംഗ്ലീഷ് സംസാരം. ഒപ്പം താൻ പാടാൻ പോകുന്ന പാട്ടിനെക്കുറിച്ചും വളരെ രസകരമായ രീതിയിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നുണ്ട് ഈ കുഞ്ഞുമോൻ.

Read also:‘എത്ര നേരമായ് ഞാൻ കാത്തുകാത്ത് നിൽപ്പൂ..’, ഗാനഗന്ധർവന്റെ പാട്ടുമായി കൃഷ്ണജിത്ത്, എഴുന്നേറ്റ് നിന്ന് കൈയടിച്ച് വിധികർത്താക്കൾ

കാസർകോഡ് സ്വദേശിയാണ് കൃഷ്ണജിത്ത്. അതിമനോഹരമായ ആലാപനത്തിനൊപ്പം നൃത്തം ചെയ്തും വേദിയെ കൂടുതൽ ആവേശഭരിതമാക്കാറുണ്ട് ഈ കുരുന്ന് ഗായകൻ. ഓരോ തവണയും അതിശയപ്പിക്കുന്ന ആലാപന മികവുകൊണ്ട് പ്രേക്ഷകഹൃദയം കവരുന്ന മികച്ച പാട്ടുകാരനാണ് കൃഷ്ണജിത്ത്. ഇത്തവണയും പാട്ട് പാടി വേദിയെ വിസ്‍മയിപ്പിക്കുകയാണ് ഈ മിടുക്കൻ. മലയാളികൾ എക്കാലവും കേൾക്കാൻ കൊതിക്കുന്ന ഗാനം അതിന്റെ ഭംഗി ഒട്ടും ചോരാതെ മനോഹരമായ ശബ്ദത്തിൽ പാടി വേദിയിലെത്തിച്ച ഈ കുരുന്ന് ടോപ് സിംഗറിലെ ജഡ്ജസിന്റെയും മലയാളികളുടെയും അടക്കം ഇഷ്ടഗായകരിൽ ഒരാളാണ്.

Story highlights: Krishnajith Funny English speaking video